Skip to main content

ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത്

കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് സെപ്റ്റംബര്‍ നാല്, അഞ്ച് തീയതികളില്‍ ഫയല്‍ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കും. വാഹന്‍ സോഫ്റ്റ്വെയര്‍, സ്റ്റേജ് കാര്യേജ് എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെയുളള തീര്‍പ്പാകാതെ കിടക്കുന്ന അപേക്ഷകളാണ് പരിഗണിക്കുക. രാവിലെ 10.30 മുതല്‍ വൈകുന്നേരം നാലു വരെയാണ് അദാലത്ത്. തിരിച്ചറിയല്‍ രേഖ, അപേക്ഷ നല്‍കിയപ്പോള്‍ ലഭിച്ച രസീത് എന്നിവ ഹാജരാക്കണം. വിവിധ സേവനങ്ങള്‍ക്ക് ശേഷം ഉടമസ്ഥര്‍ കൈപ്പറ്റാത്ത ആര്‍സി, ലൈസന്‍സ്, പെര്‍മിറ്റ് എന്നിവയും  തിരിച്ചറിയല്‍ രേഖയുമായി എത്തുന്നവര്‍ക്ക് നല്‍കും.

date