Skip to main content

ക്ഷീരകര്‍ഷകര്‍ക്ക്  പരിശീലനം

കോട്ടയം ക്ഷീര പരിശീലന കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ ക്ഷീരകര്‍ഷകര്‍ക്കായി ശുദ്ധമായ പാല്‍ ഉത്പാദനം സംബന്ധിച്ച് സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളില്‍ പരിശീലന പരിപാടി നടത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു വരെഈരയില്‍ക്കടവ് ക്ഷീരപരിശീലനകേന്ദ്രത്തിലാണ് പരിപാടി. 
സെപ്റ്റംബര്‍ 17 മുതല്‍ 28 വരെയും ക്ഷീരോത്പന്ന നിര്‍മാണ പരിശീലനവും സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്ട്രേഷന്‍ ഫീസ് 20 രൂപ. പങ്കെടുക്കുന്നവര്‍ക്ക് യാത്രാബത്തയും, ദിനബത്തയും നല്‍കും. പങ്കെടുക്കുന്നവര്‍ ആധാര്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് ഹാജരാക്കണം. താത്പര്യമുളളവര്‍ സെപ്റ്റംബര്‍ അഞ്ചിനകം 9946542466, 9495445536 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം. 

date