Skip to main content

 ഓണം സമൃദ്ധി കാര്‍ഷിക വിപണി ഏഴ് മുതല്‍

 

കാര്‍ഷിക വിപണനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഓണക്കാലത്ത് പഴം-പച്ചക്കറികളുടെ വില പിടിച്ചുനിര്‍ത്തുന്നതിനും കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുന്നതിനുമായി ജില്ലയില്‍ കൃഷി വകുപ്പ് ഹോര്‍ട്ടികോര്‍പ്പ്, വി എഫ് പി സി കെ എന്നിവയുടെ സഹകരണത്തോടെ ഓണം സമൃദ്ധി-കാര്‍ഷിക വിപണി 2019 എന്ന പേരില്‍  പച്ചക്കറി വിപണന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു.  സപ്തംബര്‍ ഏഴ് മുതല്‍ 10 വരെ 107 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ 30 ചന്തകളും വി എഫ് പി സി കെ യുടെ ആറ് ചന്തകളുമാണ് നടത്തുന്നത്.  കൃഷിഭവന്‍, ആഴ്ചചന്തകള്‍, ഇക്കോഷോപ്പ്, എ ഗ്രേഡ് ക്ലസ്റ്ററുകള്‍, ബി എല്‍ എഫ് ഒ, അഗ്രോ സര്‍വ്വീസ് സെന്റര്‍ എന്നിവ വഴിയാണ് ചന്തയുടെ നടത്തിപ്പ്.  എല്ലാ പഞ്ചായത്തുകളിലും ഒരു വിപണിയെങ്കിലും ആരംഭിക്കും.  
വിപണികളിലേക്കാവശ്യമായ പഴം-പച്ചക്കറികള്‍ അതാത് ജില്ലകളിലെ കര്‍ഷകരില്‍ നിന്നും സംഭരിക്കും.  ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വിലയുടെ അടിസ്ഥാനത്തില്‍ ഓണച്ചന്തകളിലെ സംഭരണ വിലയും വില്‍പന വിലയും നിശ്ചയിച്ച് രാവിലെ ഏഴ് മണിക്ക് കൃഷി വകുപ്പിന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കും. ജില്ലയില്‍ അധികമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികള്‍ മറ്റു ജില്ലകളിലേക്ക് ആവശ്യാനുസരണം നല്‍കാനും    സംസ്ഥാനത്ത് ലഭ്യമല്ലാത്ത പച്ചക്കറികള്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും സുതാര്യമായ രീതിയില്‍ ശേഖരിച്ച് ജില്ലകളിലെ നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യാനും സംവിധാനമൊരുക്കിയിട്ടുണ്ട്.. 
     കര്‍ഷകരില്‍ നിന്നും നേരിട്ട് സംഭരിക്കുന്ന പച്ചക്കറികള്‍ കര്‍ഷകര്‍ക്ക് പൊതു വിപണികളില്‍ നിന്നും ലഭ്യമാകുന്ന സംഭരണ വിലയേക്കാള്‍ 10 ശതമാനം അധികം  നല്‍കും.  പൊതു വിപണി വില്‍പന വിലയില്‍ നിന്നും 30 ശതമാനം  കുറഞ്ഞ വിലക്കാണ്  അവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക.
ഇത്തരം വിപണന സ്റ്റാളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍   നടപ്പിലാക്കും.  ജില്ലയിലെ ഓണവിപണികളുടെ ജില്ലാതല ഉദ്ഘാടനം സപ്തംബര്‍ ആറിന് വൈകിട്ട്  അഞ്ച് മണിക്ക്     തുറമുഖ-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി സിവില്‍ സ്റ്റേഷന്‍ കോമ്പൗണ്ടിലെ സംഘമൈത്രിയുടെ വിപണനകേന്ദ്രത്തില്‍ നിര്‍വ്വഹിക്കും.
പി എന്‍ സി/3149/2019

date