Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി ബാധിതരുടെ യോഗം
കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി എന്‍ എച്ച് മന്ന ജംഗ്ഷന്‍-ചാല ബൈപാസ് ജംഗ്ഷന്‍, പുതിയതെരു(സ്റ്റൈലോ കോര്‍ണര്‍)-കണ്ണോത്ത്ചാല്‍ റോഡ്, പൊടിക്കുണ്ട്-കൊറ്റാളി റോഡ്, ചാലാട്-കുഞ്ഞിപ്പള്ളി റോഡ് എന്നിവ വീതി കൂട്ടി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതി ബാധിതരുടെ യോഗം കണ്ണൂര്‍ ലാന്റ് അക്വിസിഷന്‍ ഡെപ്യൂട്ടി കലക്ടറുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.  തീയതി, സമയം, പദ്ധതി ബാധിതര്‍ എന്ന ക്രമത്തില്‍.  സപ്തംബര്‍ 19 - 11 മണി - എന്‍ എച്ച് മന്ന ജംഗ്ഷന്‍-ചാല ബൈപാസ് റോഡ്.  2.30 ന് പുതിയതെരു(സ്റ്റൈലോ കോര്‍ണര്‍)-കണ്ണോത്തുംചാല്‍ റോഡ്.  20 ന് - 11 മണി - പൊടിക്കുണ്ട്-കൊറ്റാളി റോഡ്. 2.30 ന് ചാലാട് - കുഞ്ഞിപ്പള്ളി റോഡ്.  ബന്ധപ്പെട്ടവര്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു. 
പി എന്‍ സി/3153/2019

വിദ്യാഭ്യാസ അവാര്‍ഡ് വിതരണം 
കര്‍ഷകത്തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ  മക്കള്‍ക്ക് നല്‍കിവരുന്ന വിദ്യാഭ്യാസ അവാര്‍ഡ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സപ്തംബര്‍ ആറിന് രാവിലെ 9.30 ന് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് അധ്യക്ഷത വഹിക്കും.
2018-19 അധ്യയന വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയില്‍ ഉന്നത വിജയം നേടിയ ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് വിദ്യാഭ്യാസ അവാര്‍ഡ് നല്‍കുന്നത്.  ജില്ലയില്‍ 687 പേര്‍ക്ക് ഈ വര്‍ഷം അവാര്‍ഡ് നല്‍കും.
പി എന്‍ സി/3154/2019

അധിവര്‍ഷത്തിലെ അധിക ദിനങ്ങള്‍;
അപേക്ഷ നല്‍കണം
    സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അധിവര്‍ഷത്തിലുണ്ടായ അധിക ദിനങ്ങള്‍ കൂടി പരിഗണിച്ച് സേവനകാലം പുനര്‍നിര്‍ണയിച്ച് 2019 ആഗസ്ത് 14 ന് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് പെന്‍ഷന്‍ സാംഗ്ഷനിംഗ് അതോറിറ്റിയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.    ഇപ്രകാരം അധിവര്‍ഷത്തിലെ അധിക ദിനങ്ങളിലെ ആനുകൂല്യം ലഭിക്കുന്നതിന്  അര്‍ഹതയുള്ള വിരമിച്ച ജീവനക്കാര്‍ ഉത്തരവ് തീയതി മുതല്‍ മൂന്നുമാസത്തിനകം അവസാനം ജോലി ചെയ്ത ഓഫീസ് മുഖാന്തിരം പെന്‍ഷന്‍ സാംഗ്ഷനിംഗ് അതോറിറ്റിക്ക് അപേക്ഷ നല്‍കേണ്ടതാണ്.  കണ്ണൂര്‍ ജില്ലാ പൊലീസ് ഓഫീസില്‍ നിന്നും ജില്ലാ പൊലീസ് ഓഫീസിന് കീഴിലെ മറ്റു യൂണിറ്റുകളില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ നവംബര്‍ 13 നകം ജില്ലാ പൊലീസ് മേധാവിക്ക് ബന്ധപ്പെട്ട 
രേഖകള്‍ സഹിതം അപേക്ഷ നല്‍കണം. ഫോണ്‍: 0497 2763332, 9497927709.
പി എന്‍ സി/3155/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
    തോട്ടട ഗവ. വനിതാ ഐ ടി ഐ യില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ്(ഐ സി ടി എസ് എം) ട്രേഡില്‍ ഒഴിവുള്ള ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള ബി ഇ/ബി ടെക് ഡിഗ്രി, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഐ ടി/ഇലക്‌ട്രോണിക്‌സിലുള്ള ബിരുദാനന്തര ബിരുദം, അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍/ഐ ടി യിലുള്ള ബിരുദം/എന്‍ ഐ ഇ എല്‍ ഐ ടി എ ലെവല്‍, അല്ലെങ്കില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയത്തോടെ കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി /ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള ത്രിവത്സര ഡിപ്ലോമ അല്ലെങ്കില്‍ മൂന്ന് വര്‍ഷ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍ എ സി/എന്‍ ടി സി. താല്‍പര്യമുള്ളവര്‍ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സപ്തംബര്‍ അഞ്ചിന് രാവിലെ 10.30 ന് തോട്ടട ഗവ: വനിതാ ഐ ടി ഐ യില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0497 2835987.
പി എന്‍ സി/3156/2019 

   
വൈദ്യുതി മുടങ്ങും
    അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, അഴീക്കോട് തെരു, ഓലാടത്താഴ, ഇ എസ് ഐ, പള്ളിക്കുന്നുമ്പ്രം, വന്‍കുളത്തുവയല്‍, മൈലാടത്താഴ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 04) രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.
    മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ഏര്യം, കണ്ണങ്കൈ ഭാഗങ്ങളില്‍ നാളെ(സപ്തംബര്‍ 04) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പി എന്‍ സി/3157/2019

ഗസ്റ്റ് ലക്ചറര്‍ നിയമനം
    മട്ടന്നൂര്‍ ഗവ.പോളിടെക്‌നിക് കോളേജില്‍ റഗുലര്‍ വിഭാഗത്തില്‍ ഒഴിവുള്ള ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചററെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസില്‍ കുറയാത്ത ബി ടെക്/തത്തുല്യമാണ് യോഗ്യത.  താല്‍പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങളും ബയോഡാറ്റയും സഹിതം സപ്തംബര്‍ അഞ്ചിന് രാവിലെ 10 മണിക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.  ഫോണ്‍: 0490 2471530.
പി എന്‍ സി/3158/2019

കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള
പ്രതിദിന നറുക്കെടുപ്പ് വിജയികള്‍
    ഓണത്തോടനുബന്ധിച്ച് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി പ്രദര്‍ശന വിപണ മേളയിലെ പ്രതിദിന നറുക്കെടുപ്പിലെ സപ്തംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലെ സമ്മാന വിജയികള്‍.  കൂപ്പണ്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍. 11860-കെ എം തങ്കച്ചന്‍, ആലക്കോട്.  13561 - നിരഞ്ജന്‍, ഇളമ്പച്ചി.  13834 - അനീഷ്, ആലക്കോട്.  11740 - രാജമ്മ - പയ്യാവൂര്‍.  20174 - സലീന ഉല്ലാസ്, മൊഗ്രാല്‍ പുത്തൂര്‍, കാസര്‍കോട്.  14892 - ആര്‍ പി സുനില്‍, തോട്ടട.  21944 - പ്രഭ, കുടുക്കിമെട്ട.  4402 - രജീഷ്, തലശ്ശേരി.  23148 - ടി വി ഷീജ, അഴീക്കോട്.  14825 - കെ എ ലത.  12080 - മണികണ്ഠന്‍.  20425 - പി കൃഷ്ണകുമാരി, ചിറക്കല്‍.  പ്രതിവാര വിജയി - 20552 - റിഷന്‍ റിജിത്ത്.  വിജയികള്‍  സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിനായി സപ്തംബര്‍ 10 ന് മുമ്പ് രേഖകള്‍ സഹിതം പൊലീസ് മൈതാനിയിലുള്ള  പ്രദര്‍ശന വിപണന മേള പവലിയന്‍ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.
പി എന്‍ സി/3159/2019

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
    പിണറായി ഗവ.ഐ  ടി ഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.  യോഗ്യത: ബി ടെക്ക് ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും.  അല്ലെങ്കില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍ ടി സി/എന്‍ എ സി യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും.  താല്‍പര്യമുള്ളവര്‍ സപ്തംബര്‍ അഞ്ചിന് രാവിലെ 10.30 ന് കമ്പനിമെട്ടയിലുള്ള പിണറായി ഗവ.ഐ ടി ഐ ഓഫീസില്‍ തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്.  
പി എന്‍ സി/3160/2019

ലേലം ചെയ്യും
    കണ്ണൂര്‍ അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളറുടെ കാര്യാലയത്തിലുള്ള ഓമ്‌നി വാന്‍ സപ്തംബര്‍ 25 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ ലേലം ചെയ്യും.  ഫോണ്‍: 0497 2707499.
പി എന്‍ സി/3161/2019

ക്വട്ടേഷന്‍ ക്ഷണിച്ചു
    കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ സി എ ഡി/സി എ എം ലാബില്‍ എയര്‍ കണ്ടീഷണര്‍ സ്ഥാപിക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  സപ്തംബര്‍ ആറ് ഉച്ചക്ക് 12 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.  ഫോണ്‍:0497 2780226.
പി എന്‍ സി/3162/2019

താലൂക്ക് വികസന സമിതി യോഗം മാറ്റി
    സപ്തംബര്‍ ഏഴിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന താലൂക്ക് വികസന സമിതിയുടെ യോഗം ഉച്ചക്ക് രണ്ട് മണിയിലേക്ക് മാറ്റിയതായി തഹസില്‍ദാര്‍ അറിയിച്ചു.
പി എന്‍ സി/3163/2019

 നികുതി പിരിവ്; ക്യാമ്പ് നടത്തുന്നു
    കല്യാശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2019-20 വര്‍ഷത്തെ കെട്ടിട നികുതി അടക്കാന്‍ ബാക്കിയുള്ള നികുതിദായകരുടെ സൗകര്യാര്‍ഥം ഉദ്യോഗസ്ഥര്‍ വിവിധ സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്ത് നികുതി സ്വീകരിക്കുന്നു.  തീയതി, വാര്‍ഡ്, ക്യാമ്പ് ചെയ്യുന്ന സ്ഥലം എന്ന ക്രമത്തില്‍.    സപ്തംബര്‍ നാല് - എട്ട്, ഒമ്പത്, 10 - മാങ്ങാട് കൃഷ്ണപിള്ള സ്മാരക മന്ദിരം, 18 -  നവകേരള വായനശാല കോസ്റ്റ് ഗാര്‍ഡിന് സമീപം. സപ്തംബര്‍ അഞ്ച് - 14 -  കോലത്തുവയല്‍ പാട്യം സ്മാരക വായനശാല, മൂന്ന് - പാറപ്പുറം സൂര്യോദയ സ്‌പോര്‍ട്‌സ് ക്ലബ്ബ്.  സപ്തംബര്‍ ആറ് -  ഒമ്പത് - പി ജനാര്‍ദ്ദനന്‍ സ്മാരക വായനശാല, മാങ്ങാട് തെരു, 17, 18, ഒന്ന് - ഇരിണാവ് ഡാം അങ്കണവാടിക്ക് സമീപം.  സപ്തംബര്‍ ഏഴ് - 13, 14 - അബ്ദുള്‍കരീമിന്റെ പീടികക്ക് സമീപം(സൊസൈറ്റി റോഡ് കോലത്തുവയല്‍), അഞ്ച് - കപ്പോത്ത് കാവിന് സമീപം.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍: 0497 2780818.
പി എന്‍ സി/3164/2019

ആധാര്‍ സീഡിംഗ് ക്യാമ്പുകള്‍
     കണ്ണൂര്‍ താലൂക്കില്‍  റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാത്ത റേഷന്‍ ഉപഭോക്താക്കള്‍ക്കായി പൊതുവിതരണ വകുപ്പ് ആധാര്‍ സീഡിംഗ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. അതാത്  പഞ്ചായത്ത് ഹാളുകളില്‍ രാവിലെ 10 മണി മുതല്‍ നാല് മണി വരെയാണ് ക്യാമ്പ്.  പഞ്ചായത്ത്, തീയതി എന്ന  ക്രമത്തില്‍. മാടായി, അഴീക്കോട് - സപ്തംബര്‍ അഞ്ച്. പാപ്പിനിശ്ശേരി, പുഴാതി സോണല്‍  - സപ്തംബര്‍ ആറ്. കല്ല്യാശ്ശേരി, മാട്ടൂല്‍, പളളിക്കുന്ന് സോണല്‍ - സപ്തംബര്‍ ഏഴ്.  ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതാണ്. 
പി എന്‍ സി/3165/2019

വയോജനങ്ങള്‍ക്ക് ഉപകരണം നല്‍കുന്നു
    കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ വയോശ്രീ യോജന പ്രകാരം ബിപിഎല്‍ കുടുംബത്തിലെ വയോജനങ്ങള്‍ക്ക് വീല്‍ ചെയര്‍, എല്‍ബോ ക്രച്ചസ്, ഫോള്‍ഡിംഗ് വോക്കര്‍, കേള്‍വി സഹായി, ട്രിപ്പോര്‍ഡ് ആന്റ് ടെട്രാപ്പോഡ്, വാക്കിംഗ് സ്റ്റിക്ക്, കൃത്രിമ ദന്തല്‍ നിര, കണ്ണട എന്നീ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. പദ്ധതിയുടെ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനായി സപ്തംബര്‍ 27, ഒക്ടോബര്‍ 17, ഒക്ടോബര്‍ 19 എന്നീ തീയ്യതികളില്‍ യഥാക്രമം തളിപ്പറമ്പ് (പയ്യന്നൂര്‍,തളിപ്പറമ്പ് താലുക്കിലെ താമസക്കാര്‍), ഇരിട്ടി (ഇരിട്ടി താലൂക്കിലെ താമസക്കാര്‍), കണ്ണൂര്‍ (കണ്ണൂര്‍, തലശ്ശേരി താലൂക്കിലെ താമസക്കാര്‍) എന്നിവിടങ്ങളില്‍  ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ഉപകരണം ആവശ്യമുളള വയോജനങ്ങള്‍ അടുത്തുളള അങ്കണവാടിയില്‍ സപ്തംബര്‍ ഏഴിന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പ് നടക്കുന്ന സ്ഥലം പിന്നീട്  അറിയിക്കും. ക്യാമ്പിന് ഹാജരാകുന്നവര്‍ വയസ്സ് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ്, ബിപിഎല്‍ ആണെന്ന് തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (റേഷന്‍ കാര്‍ഡ്/വരുമാന സര്‍ട്ടിഫിക്കറ്റ്/പെന്‍ഷന്‍ രേഖ), ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, മേല്‍ വിലാസം തെളിയിക്കുന്ന രേഖയുടെ പകര്‍പ്പ് (റേഷന്‍ കാര്‍ഡ്/ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവ), രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം.
പി എന്‍ സി/3166/2019

                                                    

date