Skip to main content

എറണാകുളം വാര്‍ത്തകള്‍

സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളുടെ വിവിധ ഉല്‍പ്പന്നങ്ങളുടെ 
വിപണനം മറൈന്‍ഡ്രൈവില്‍

കൊച്ചി: സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ സമഗ്രവികനസനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമണ്‍ (സാഫ്). സെപ്റ്റംബര്‍ ഒന്നു മുതല്‍ 10 വരെ എറണാകുളം മറൈന്‍ ഡ്രൈവില്‍ സപ്ലൈകോ സംഘടിപ്പിച്ചിരിക്കുന്ന ഓണം മേളയില്‍ സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളുടെ ഫുഡ് കോര്‍ട്ടും, കൊമേഴ്‌സ്യല്‍ സ്റ്റാളും സംഘടിപ്പിച്ചിരിക്കുന്നു.  വൈവിധ്യമാര്‍ന്ന മത്സ്യവിഭവങ്ങളും വനിതാ മത്സ്യത്തൊഴിലാളി സംരംഭകര്‍ നിര്‍മ്മിച്ച മേന്മയുള്ളതും രുചിയേറിയതുമായ ഓണ വിഭവങ്ങളും വിവിധ തരം പായസങ്ങളും മേളയില്‍ ലഭ്യമാണ്.  

താത്കാലിക നിയമനം

കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ  ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ തവനൂര്‍ ആയങ്കലം ഐ.എച്ച്.ആര്‍.ഡി എക്സ്റ്റന്‍ഷന്‍ സെന്ററില്‍  പ്രൊജക്റ്റ് അടിസ്ഥാനത്തില്‍ ഇനി പറയുന്ന താത്കാലിക തസ്തികയിലേക്ക് യോഗ്യതയുള്ളവരില്‍ നിന്ന ്അപേക്ഷ ക്ഷണിച്ചു. 
പ്രൊജക്റ്റ് ഫെല്ലോ യോഗ്യത എംസിഎ /ബിടെക് (കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ്/ഐ.ടി)/എം.എസ്.സി (കമ്പ്യൂട്ടര്‍ സയന്‍സ്) പ്രവൃത്തി പരിചയം  ജാവ ഉപയോഗിച്ച് വെബ് പ്രോഗ്രാമിങിലുള്ള പ്രവൃത്തിപരിചയം.  ഡെമോണ്‍സ്‌ട്രേറ്റര്‍ യോഗ്യത  ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ /കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് /ഇലക്ട്രോണിക്‌സ് അല്ലെങ്കില്‍ ബി എസ്സി(കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്‌സ് ) പ്രവൃത്തിപരിചയം  കമ്പ്യൂട്ടര്‍ സര്‍വീസിങ്ങിലും കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്കിങ്ങിലുമുള്ള പ്രാവീണ്യം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം 2019 സെപ്റ്റംബര്‍  05നു വട്ടകുളം ഐ എച്ച് ആര്‍ ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ  9.30 -ന്  എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫിസുമായി (80865 51808 / 0484 2985252) ബന്ധപെടുക.

താത്പര്യപത്രം  ക്ഷണിച്ചു

കൊച്ചി: സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തില്‍  2019 സെപ്റ്റംബര്‍ 16-ന്  തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന ഓണാഘോഷ സമാപന ഘോഷ യാത്രയില്‍, എറണാകുളം ജില്ലയുടെ വിനോദ സഞ്ചാര സാധ്യതകളെ ലളിതവും, മികച്ചതുമായ രീതിയില്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ളതും, സമാന പ്രവൃത്തി നിര്‍വ്വഹിക്കുന്നതില്‍ മുന്‍പരിചയമുള്ളതുമായ സംഘടനകള്‍, സ്ഥാപനങ്ങള്‍, കലാകാരന്‍മാര്‍ എന്നിവരില്‍ നിന്നും താത്പര്യപത്രം ക്ഷണിക്കുന്നു. ഫ്‌ളോട്ടിന്റെ രൂപരേഖ, വിശദമായ എസ്റ്റിമേറ്റ്  മുന്‍ പരിചയം തെളിയിക്കുന്ന  രേഖകള്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രപ്പോസല്‍ ഡിറ്റിപിസിയില്‍ ലഭിച്ചിരിക്കേണ്ട  അവസാന തിയതി സെപ്തംബര്‍ ഏഴിന് രാവിലെ 11 വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡിറ്റിപിസി ഓഫീസുമായി ബന്ധപ്പെടാം.   ( 0484 2367334) 

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് കണ്‍ട്രോള്‍ റൂം തുറന്നു

കൊച്ചി: 2019 ലെ ഓണാഘോഷം പ്രമാണിച്ച് എക്‌സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ നിരീക്ഷിയ്ക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിയ്ക്കുന്നതിനും 24 മണിയ്ക്കൂര്‍ പ്രവര്‍ത്തിയ്ക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. 2019 ആഗസ്ത് 10 മുതല്‍ സെപ്തംബര്‍ 15 വരെ നീണ്ടു നില്‍ക്കുന്ന ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തില്‍ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലും എല്ലാ താലൂക്ക് തലത്തിലും എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് കേന്ദ്രീകരിച്ചും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിയ്ക്കുന്നതാണ്. ഇതിന്റെ ഭാഗമായി എക്‌സൈസ് ഡിവിഷന്‍ ഓഫീസ് കേന്ദ്രീകരിച്ചുള്ള കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, എറണാകുളം 04842390657 9447178059
അസി. എക്‌സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്‌സ്‌മെന്റ്), എറണാകുളം 04842397480 9496002867, ജില്ലാ കണ്‍ട്രോള്‍ റൂം 04842390657 9447178059, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, എറണാകുളം 04842393121 9400069552, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ആലുവ 04842623655 9400069560, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കൊച്ചി 04842235120 9400069554, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കുന്നത്തുനാട് 04842591203 9400069559, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, കോതമംഗലം 04852824419 9400069562, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, മൂവാറ്റുപുഴ 04852832623 9400069564, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ്, എറണാകുളം 04842397480 9400069550, എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842443187 9400069557, എക്‌സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 04842392283 9400069565, എക്‌സൈസ് റേഞ്ച് ഓഫീസ്, തൃപ്പൂണിത്തുറ 04842785060 9400069566, എക്‌സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 04842221998 9400069567, എക്‌സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കല്‍ 04842499297 9400069568, എക്‌സൈസ് റേഞ്ച് ഓഫീസ്, നോര്‍ത്ത് പറവൂര്‍ 04842441280 9400069569, എക്‌സൈസ് റേഞ്ച് ഓഫീസ്, വരാപ്പുഴ 04842511045 9400069570, എക്‌സൈസ് റേഞ്ച് ഓഫീസ്, ആലുവ 04842621089 9400069571, എക്‌സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി 04842458484 9400069572, എക്‌സൈസ് റേഞ്ച് ഓഫീസ്, കാലടി 04842461326 9400069573, എക്‌സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂര്‍ 04842590831 9400069574,  എക്‌സൈസ് റേഞ്ച് ഓഫീസ്, മാമല 04842786848 9400069575, എക്‌സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റുപുഴ 04852836717 9400069576
എക്‌സൈസ് റേഞ്ച് ഓഫീസ്, പിറവം 04852241573 9400069577,എക്‌സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 04852826460 9400069578, എക്‌സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 04852572861 9400069579.

മീഡിയ അക്കാദമിയില്‍ സ്‌പോട്ട് അഡ്മിഷന്‍ - സെപ്റ്റംബര്‍ 6ന് 

കൊച്ചി: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്, ടെലിവിഷന്‍ ജേര്‍ണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 6ന് നടത്തും. അക്കാദമിയുടെ എറണാകുളം കാക്കനാട്ടുള്ള കാമ്പസില്‍ വച്ച് നടത്തുന്ന സ്‌പോട്ട് അഡ്മിഷന് അപേക്ഷ അയച്ച് പ്രവേശനപരീക്ഷ എഴുതാന്‍ കഴിയാതിരുന്നവര്‍ക്കും പുതിയതായി അപേക്ഷിക്കുന്നവര്‍ക്കും പങ്കെടുക്കാം. 
   
പ്രായപരിധി 35 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് രണ്ടുവര്‍ഷത്തെ വയസ്സിളവുണ്ട്. ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ് അടിസ്ഥാന യോഗ്യത. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം 6നു രാവിലെ 10 മണിക്ക് അക്കാദമി ഓഫീസില്‍ എത്തേണ്ടതാണ്. ജനറല്‍ വിഭാഗത്തിന് അപേക്ഷാഫീസ് 300രൂപ, എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് 150 രൂപ. അഡ്മിഷന്‍ ഉറപ്പാകുന്നവര്‍ ഫീസിന്റെ അഡ്വാന്‍സ് തുകയായ 2000 രൂപ അടയ്ക്കാന്‍ തയ്യാറായി വരേണ്ടതാണ്. 

വിശദവിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍: 0484-2422275, 2422068, 9868105355. വെബ്‌സൈറ്റ് :www.keralamediaacademy.org

date