Skip to main content

ഇലക്ട്രിക്കൽ സൂപ്പർ വൈസർ ബി ഗ്രേഡ് പെർമിറ്റ്: ഇന്റർവ്യൂ 18 മുതൽ

കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ബി ഗ്രേഡ് പെർമിറ്റിനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും മുൻഗണനാ പ്രകാരം തിരഞ്ഞെടുത്ത അപേക്ഷകരുടെ ഇന്റർവ്യൂ സെപ്റ്റംബർ 18നും 19നും 20നും തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് കാമ്പസിനടത്തുള്ള ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ മീറ്റർ ടെസ്റ്റിംഗ് ആൻഡ് സ്റ്റാൻഡേർഡ് ലബോറട്ടറിയിൽ നടക്കും. കാൾലെറ്റർ ലഭിക്കാത്തവർ തിരുവനന്തപുരം ശാന്തി നഗറിലെ ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടുക. ഫോൺ: 0471-2339233.
പി.എൻ.എക്സ്.3211/19

date