Skip to main content

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ ഓൺലൈൻ സോഫ്റ്റ്‌വെയർ 'സുരക്ഷ'യ്ക്ക് പുരസ്‌കാരം

ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് വകുപ്പിന്റെ സുരക്ഷ സോഫ്റ്റ്‌വെയറിന് സ്‌കോച്ച് ഓർഡർ ഓഫ് മെറിറ്റ് അവാർഡിനർഹമായി.  രാജ്യത്തെ സർക്കാർ വകുപ്പുകളുടെ ഭരണനിർവഹണത്തിൽ ഇ-ഗവേണൻസ് വിഭാഗത്തിലെ മികച്ച പ്രവർത്തനത്തിനാണ് അവാർഡ്. സുരക്ഷ സോഫ്റ്റ്‌വെയറിലൂടെ വകുപ്പിലെ ആറ് സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാണ്.
ഓൺലൈനായി അപേക്ഷ നൽകുന്നതിനും സുരക്ഷാ സർട്ടിഫിക്കറ്റ് ഓൺലൈനായി ലഭിക്കാനുമുള്ള സൗകര്യമുണ്ട്.  അപേക്ഷയുടെ തൽസ്ഥിതി അറിയാനുമാകും.  ഏകദേശം ആയിരത്തോളം അപേക്ഷകരിൽ നിന്നും തെരഞ്ഞെടുത്ത 150 പേർ പ്രോജക്ടുകൾ അവതരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ്  ഈ അവാർഡ് നിർണയിച്ചത്.  സ്‌കോച്ച് പുരസ്‌കാരങ്ങൾ ഒരു സ്വതന്ത്ര സംഘടന സർക്കാർ വകുപ്പുകൾക്ക് നൽകുന്ന രാജ്യത്തെ മികവുറ്റ ബഹുമതിയാണ്.  ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വകുപ്പിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ സുരേഷ്‌കുമാർ. ബി പുരസ്‌കാരം ഏറ്റുവാങ്ങി.
പി.എൻ.എക്സ്.3222/19

 

date