Skip to main content
 അശോകന്‍

വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു

വൃദ്ധമന്ദിരത്തില്‍ മരിച്ച 78 വയസ്സ് പ്രായം തോന്നിക്കുന്ന അന്തേവാസിയുടെ ബന്ധുക്കളെ തേടുന്നു.    നടവയല്‍ ഓശാന ഭവനിലെ അന്തേവാസിയായിരുന്ന വൃദ്ധനാണ് കഴിഞ്ഞ ദിവസം മരിച്ചത്.  തൃശൂര്‍ കുന്നംകുളത്താണ് ജനിച്ചതെന്നും അശോകന്‍ എന്നാണ് പേരെന്നും ഇയാള്‍ വൃദ്ധ മന്ദിരം അധികൃതരോട് പറഞ്ഞിരുന്നു.  നേരത്തെ മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന  'ആകാശപറവ എന്ന ജോര്‍ദ്ധാര്‍ഭവന്‍' വൃദ്ധമന്ദിരത്തിലായിരുന്നു. അനധികൃത മന്ദിരത്തിലെ താമസക്കാരെ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സാമൂഹ്യനീതി വകുപ്പ് അധികൃതരും ഇടപെട്ട്  മോചിപ്പിക്കുന്ന അവസരത്തില്‍ ഇയാള്‍ വിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവിടെ നിന്ന് ആഗസ്റ്റ് 19 ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഒശാന ഭവനിലേക്ക് മാറ്റുകയായിരുന്നു. സെപ്തംബര്‍ രണ്ടിന് രാത്രിയിലാണ് ഇയാള്‍ മരിച്ചത്. വിവരങ്ങള്‍ അറിയുന്നവര്‍ മൂന്നു ദിവസത്തിനകം വയനാട് ജില്ലാ സാമൂഹ്യനീതി ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 04936 205307, 08281999014.

date