Skip to main content

സ്‌കില്‍ഡ് എന്റര്‍പ്രണര്‍ സെന്ററുകള്‍ വരുന്നു

വ്യവസായ വകുപ്പ് എല്ലാ പഞ്ചായത്തുകളിലും സ്‌കില്‍ഡ് എന്റര്‍പ്രണേഴ്‌സ് സെന്ററുകള്‍ തുടങ്ങുന്നു.വിദഗ്ധ,അവിദഗ്ധ തൊഴിലാളികളെ ഉള്‍പ്പെടുത്തി വിവിധോദ്ദേശ്യ സഹകരണ സംഘങ്ങളുടെ നേത്യത്വത്തിലാണ് സെന്ററുകള്‍ തുടങ്ങുക.  എല്ലാവിധ വ്യവസായ ബന്ധിത തൊഴിലുകളും നിര്‍വ്വഹിച്ചു നല്‍കുക എന്നതാണ് സംഘത്തിന്റെ ചുമതല. മരപ്പണി, ഇരുമ്പുപണി,  കെട്ടിട നിര്‍മ്മാണം, പെയിന്റിംഗ്, പ്ലംബിംഗ്, ഇല്ട്രിക്കല്‍ വര്‍ക്ക്, കല്‍പ്പണി, വെല്‍ഡിംഗ്, കാറ്ററിംഗ്, ഐ.റ്റി മോട്ടോര്‍ വാഹന റിപ്പയറിംഗ്, ഡ്രൈവിംഗ്, തെങ്ങുക്കയറ്റം ഉള്‍പ്പെടെയുള്ള കാര്‍ഷിക അധിഷ്ഠിത ജോലികള്‍ എന്നിവയും മറ്റേതെങ്കിലും മേഖലകളില്‍ ജോലി ചെയ്യാന്‍ താല്‍പര്യമുള്ളവരെയും ജില്ലാ വ്യവസായ കേന്ദ്രം മുഖേനയോ, സ്വകാര്യ ഏജന്‍സികള്‍ മുഖേനയോ ആവശ്യമായ പരിശീലനം നല്‍കി  സംഘത്തില്‍ ഉള്‍പ്പെടുത്തുന്നു.  താല്‍പര്യമുള്ളവര്‍ ജില്ലാ വ്യവസായ കേന്ദ്രം മുട്ടില്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ ജില്ലാ വ്യവസായ കേന്ദ്രം, മുട്ടില്‍  04936 202485, വ്യവസായ വികസന ഓഫീസര്‍, പനമരം  9447340506, മാനന്തവാടി: 9496923262, കല്‍പ്പറ്റ:  9846363992, സുല്‍ത്താന്‍ ബത്തേരി:   9495240450.

date