Skip to main content

ഗ്രേഡിംഗ് - അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ തൊഴിലും നൈപുണ്യവും വകുപ്പ് കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ മേഖലയിലുളള സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് നല്‍കുന്നതിനുളള അപേക്ഷ ക്ഷണിച്ചു.  ഇരുപതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ആശുപത്രികള്‍, ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍, ജ്വല്ലറികള്‍, സെക്യൂരിറ്റി, ഐ.ടി സ്ഥാപനങ്ങള്‍, ബാര്‍ ഹോട്ടലുകള്‍, ഫാക്ടറികള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗില്‍ പങ്കെടുക്കാം.  സെപ്തംബര്‍ 19 വരെ lc.kerala.gov.in വെബ് സൈറ്റ് മുഖാന്തരം രജിസ്റ്റര്‍ ചെയ്യാമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.  ടോള്‍ ഫ്രീ നമ്പര്‍ : 180042555214. 

date