Skip to main content

അയ്യങ്കാളി സ്‌കോളര്‍ഷിപ്പ് അപേക്ഷ ക്ഷണിച്ചു

    2019-20  അദ്ധ്യയന വര്‍ഷം   5,8  ക്ലാസ്സുകളില്‍  പഠിക്കുന്നതും 2018 19   അദ്ധ്യയന വര്‍ഷം 4,7 ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷയില്‍  എല്ലാ വിഷയങ്ങള്‍ക്കും  എ+, എ  ഗ്രേഡ്    ലഭിച്ചിട്ടുള്ള പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക്  അയ്യങ്കാളി   സ്‌കോളര്‍ഷിപ്പിന്  രക്ഷിതാക്കളില്‍ നിന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അപേക്ഷ  ക്ഷണിച്ചു. എ+, എ  ഗ്രേഡ്  ലഭിച്ച  അപേക്ഷകരുടെ  അഭാവത്തില്‍   കുറഞ്ഞത്  എല്ലാ വിഷയത്തിലും  സി+ എങ്കിലും ഉള്ളവരെയും  പരിഗണിക്കും.  സര്‍ക്കാര്‍ സ്‌കൂളുകളിലും സര്‍ക്കാര്‍  എയ്ഡഡ്  സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍    ആയിരിക്കണം.   കലാകായിക   മത്സരങ്ങളില്‍ ജില്ലാ സംസ്ഥാന തലത്തില്‍  യഥാക്രമം 1,2,3  സ്ഥാനങ്ങള്‍  നേടിയവര്‍ക്ക്  എല്ലാ  വിഷയത്തിലും സി+ ഇല്ലായെങ്കിലും  അപേക്ഷിക്കാവുന്നതാണ്.
    നിര്‍ദ്ദിഷ്ട  അപേക്ഷയോടൊപ്പം ജാതി,  വരുമാന  സര്‍ട്ടിഫിക്കറ്റ്  (ഒരു ലക്ഷം രൂപയില്‍ കവിയരുത്) വാര്‍ഷിക  പരീക്ഷയില്‍  ഓരോ  വിഷയത്തിനും   നേടിയ  ഗ്രേഡ്   സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ  സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 30 നകം കല്‍പ്പറ്റ, ബത്തേരി,  മാനന്തവാടി , പനമരം   എന്നിവിടങ്ങളിലെ   പട്ടികജാതി  വികസന  ഓഫീസുകളില്‍ അപേക്ഷ  നല്‍കേണ്ടതാണ്. തെരെഞ്ഞെടുക്കപ്പെടുന്ന 50  പേര്‍ക്ക്  പുസ്തകം, നോട്ടുബുക്ക്, യൂണിഫോം, ബാഗ്, കുട,  ഷൂസ് എന്നിവ വാങ്ങുന്നതിനും  കൂടാതെ    പ്രതിമാസ സ്റ്റൈപന്റും ഉള്‍പ്പെടെ  വര്‍ഷം  4500 രൂപ ലഭിക്കുന്നതാണ്.സാമ്പത്തികമായി    ഏറ്റവും   പിന്നോക്കം   നില്‍ക്കുന്നവര്‍ക്ക്   മേശ, കസേര എന്നിവയും  പോഷകാഹാരത്തിനുള്ള   തുകയും   അനുവദിക്കുന്നതായിരിക്കും. ഫോണ്‍.04936  203824.

date