Skip to main content

ജില്ല സാക്ഷരത കലോല്‍സവം മലപ്പുറത്ത്

ജില്ല സാക്ഷരത കലോല്‍സവം ഒക്ടോബറില്‍ മലപ്പുറത്ത് നടത്താന്‍ ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു. കലോത്സവത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം ചേരും. ലോക സാക്ഷരതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെപ്തംബര്‍ എട്ടിന് വണ്ടൂര്‍ ബ്ലോക്ക പഞ്ചായത്ത് ഹാളില്‍ നടത്തും. പത്താം തരം തുല്യതാ പഠിതാക്കള്‍ക്കായി ഒക്ടോബര്‍ ആദ്യ വാരം മോട്ടിവേഷന്‍ ക്യാമ്പ് നടത്തും. ഗുഡ് ഇംഗ്ലീഷ് പദ്ധതിക്കു കീഴില്‍ 600 പേരെ സൗജന്യമായി പഠിപ്പിക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു തുല്യതാ പഠിതാക്കളായ ഭിന്ന ശേഷിക്കാര്‍ക്കു സൗജന്യമായി പഠനോപകരങ്ങള്‍ നല്‍കാനും തീരുമാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ സാക്ഷരതാ സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. 
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, സ്ഥിര സമിതി ചെയര്‍മാന്‍രായ വി. സുധാകരന്‍, ഉമ്മര്‍ അറക്കല്‍, ഹാജറുമ്മ ടീച്ചര്‍, അനിത കിഷോര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സലീം കുരുവമ്പലം, ഹനീഫ പുതുപറമ്പ്, വി.പി. സുലൈഖ, മലപ്പുറം ഡിഡിഇ പി.കൃഷ്ണന്‍, ഡയറ്റ് ലക്ചറര്‍ ടി.എഫ്.ജോയ്, എസ്എസ്‌കെ പ്രോഗ്രാം ഒഫീസര്‍ ടി.വി. മോഹനകൃഷ്ണന്‍, ടി.ബാബു, കെ.എം.റഷീദ്, സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സജി തോമസ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ രമേശ് കുമാര്‍ പങ്കെടുത്തു.
 

date