Skip to main content

കെ.ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 2019 ജൂണില്‍ നടന്ന കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 17 (കാറ്റഗറി ഒന്ന്), 18 (കാറ്റഗറി രണ്ട്), 19 (കാറ്റഗറി മൂന്ന്), 20 (കാറ്റഗറി നാല്) തിയ്യതികളില്‍ തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും.  വിജയികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഹാള്‍ ടിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും, റിസല്‍ട്ട് പ്രിന്റ് ഔട്ടുമായി  ഹാജരാകണമെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. 
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയില്‍ 2019 ജൂണില്‍ നടന്ന കെ.ടെറ്റ് പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 16 (കാറ്റഗറി ഒന്ന്, രണ്ട്), 17 (കാറ്റഗറി മൂന്ന്, നാല്) തിയ്യതികളില്‍ തിരൂരങ്ങാടി  ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ രാവിലെ 10.30 മുതല്‍ നടക്കും.  വിജയികള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഹാള്‍ ടിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും, റിസല്‍ട്ട് പ്രിന്റ് ഔട്ട്, മാര്‍ക്ക് ഇളവ് ലഭിക്കാനുള്ള രേഖകള്‍ എന്നിവ സഹിതം ഹാജരാകണമെന്ന് തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. മുന്‍പരീക്ഷകളില്‍ വെരിഫിക്കേഷന് ഹാജരാകാത്തവര്‍ക്കും അന്നേ ദിവസങ്ങളില്‍ വെരിഫിക്കേഷന്‍ നടത്തും.  
 

date