Skip to main content

സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ്

 

    തിരുവനന്തപുരം ജില്ലയിലെ സിവില്‍ സര്‍വീസസ് ടൂര്‍ണമെന്റ് സെപ്റ്റംബര്‍ 18,19 തീയതികളില്‍ നടക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അത്‌ലറ്റിക്‌സ്, ഫുട്‌ബോള്‍, ബാഡ്മിന്റണ്‍ (ഷട്ടില്‍), ടേബിള്‍ ടെന്നീസ്, വോളിബോള്‍, നീന്തല്‍, പവര്‍ ലിഫ്റ്റിംഗ്, ക്രിക്കറ്റ്, ബാസ്‌ക്കറ്റ്‌ബോള്‍, റസ്‌ലിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് ആന്റ് ബെസ്റ്റ് ഫിസിക്, ലോണ്‍ ടെന്നിസ്, കബഡി (സ്ത്രീകളും, പുരുഷന്മാരും), ചെസ്സ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ള വ്യക്തികളും ഡിപ്പാര്‍ട്ട്‌മെന്റ് ടീമുകളും വകുപ്പുതല ഉദ്യോസ്ഥര്‍ മുഖാന്തരം സെപ്റ്റംബര്‍ 16 ന് വൈകിട്ട് അഞ്ചിന് മുന്‍പ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എന്‍ട്രികള്‍ സമര്‍പ്പിക്കണമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. എന്‍ട്രി ഫോം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2331720.
 (പി.ആര്‍.പി. 1014/2019)

date