Skip to main content

കറവ പശുക്കൾക്ക് കാലിതീറ്റ വിതരണ പദ്ധതി ആരംഭിച്ചു

എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് ക്ഷീര കർഷകർക്കായി നടപ്പിലാക്കുന്ന കറവ പശുക്കൾക്കായ് തീറ്റ എന്ന പദ്ധതിക്ക് തുടക്കമായി. 2019 - 20 വർഷത്തെ വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ജനറൽ വിഭാത്തിലെ വനിതകൾക്കായി ആറ് ലക്ഷവും രൂപയും എസ്.സി വിഭാഗത്തിലെ വനിതകൾക്കായി 2.70 ലക്ഷം രൂപയുമാണ് ഇതിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. 130 ക്ഷീര കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പദ്ധതി എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ. ഗോവിന്ദൻ കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ പ്രീതി സതീഷ്, എൻ.കെ. കബീർ പഞ്ചായത്ത് അംഗം അനിതാ വിൻസന്റ്, ഡോ: ജോഷി, എം കെ. നിഷ എന്നിവർ സംസാരിച്ചു.
 

date