Skip to main content

സ്റ്റാർട്ട്അപ് വായ്പ പദ്ധതി

സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട്അപ് സംരംഭം ആരംഭിക്കുന്നതിന് വായ്പ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം 20 ലക്ഷം രൂപ വരെ വായ്പയായി ലഭിക്കും. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളിൽ 10 ലക്ഷം രൂപ വരെ എഴ് ശതമാനം പലിശ നിരക്കിലും 10 ലക്ഷം രൂപയ്ക്ക് മുകളിൽ എട്ട് ശതമാനം നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകർ ഒബിസി വിഭാഗത്തിൽപ്പെട്ടവരും എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിഎച്ച്എംഎസ്, ബിവിഎസ്‌സി, ബിഫാം, ബിഎസ്‌സി അഗ്രികൾച്ചർ, ഹോർട്ടികൾച്ചർ, ബയോടെക്‌നോളജി, ബിടെക്ക്, ബിആർക്ക്, എൽഎൽബി, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്ട്‌സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി എന്നീ പ്രൊഫഷണൽ കോഴ്‌സുകളിൽ ഏതെങ്കിലും ഒരെണ്ണം വിജയകരമായി പൂർത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ്സ് കവിയാൻ പാടില്ല.
ഈ പദ്ധതി പ്രകാരം മെഡിക്കൽ/ആയുർവേദ/ഹോമിയോ/സിദ്ധ/ദന്തൽ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവിൽ എഞ്ചിനീയറിങ് കൺസൾട്ടൻസി, ആർക്കിടെക്ച്ചറൽ കൺസൾട്ടൻസി, ഫാർമസി, സോഫ്റ്റ് വെയർ ഡവലപ്പ്‌മെന്റ്, ഓർക്കിഡ് ഫാം, ടിഷ്യുകൾച്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എഞ്ചിനീയറിങ് വർക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ സംരംഭം ആരംഭിക്കുന്നതിന് വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം. വായ്പ തുകയുടെ 20 ശതമാനം പിന്നോക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. സബ്‌സിഡി തുക അപേക്ഷകന്റെ വായ്പ അക്കൗണ്ടിൽ വരവ് വയ്ക്കും. സംരംഭകൻ സബ്‌സിഡി കഴിച്ചുളള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടി വരുക. 
താൽപര്യമുളളവർ www.ksbcdc.com എന്ന വെബ്‌സൈറ്റ് വഴി സെപ്റ്റംബർ 20 നകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്നവരെ സെപ്റ്റംബർ 30 നകം കോർപ്പറേഷൻ അഭിമുഖത്തിന് ക്ഷണിക്കും. അഭിമുഖം സംഘടിപ്പിക്കുന്ന തീയതി എസ്എംഎസ്/ഇ-മെയിൽ മുഖാന്തിരം അറിയിക്കും. ഫോൺ: 0471-2577359, 2577550.

date