Post Category
നെൽവിത്ത് സംഭരണ കേന്ദ്രം തുറന്നു
തിരുവില്വാമല ഗ്രാമപഞ്ചായത്തിൽ കുറുമങ്ങാട് പാടശേഖരത്തിൽ തീണ്ടാപ്പാറയിൽ സ്ഥാപിച്ച കർഷക കുടിയിരിപ്പു കേന്ദ്രത്തിന്റെയും നെൽവിത്ത് സംഭരണ കേന്ദ്രത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് നിർവഹിച്ചു. തിരുവില്വാമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ആർ മണി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് സിന്ധു സുരേഷ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ ആർ സത്യൻ, കെ ആർ മനോജ്കുമാർ, സിന്ധുവിജയകുമാർ എന്നിവർ ആശംസ നേർന്നു. ദീപ എസ് നായർ സ്വാഗതവും പാടശേഖര സമിതി സെക്രട്ടറി പി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. 2017-18 ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തി കൊണ്ടാണ് സംഭരണ കേന്ദ്രത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
date
- Log in to post comments