Skip to main content

പാൽ പരിശോധനയ്ക്ക് സൗകര്യം: ഉദ്ഘാടനം ഇന്ന് (സെപ്റ്റംബർ 5)

ക്ഷീരവികസന വകുപ്പ്, ജില്ലാ ഗുണനിയന്ത്രണ യൂണിറ്റ് എന്നിവ ഓണക്കാലത്ത് പാലിന്റെ ഗുണനിലവാര പരിശോധനകേന്ദ്രം ഒരുക്കുന്നു. സെപ്റ്റംബർ അഞ്ച് മുതൽ പത്ത് വരെ ചെമ്പൂക്കാവ് മിനി സിവിൽ സ്റ്റേഷനിലാണ് ജില്ലാ പരിശോധന കേന്ദ്രം തുറക്കുക. വിപണിയിൽ ലഭ്യമായ പാൽ സാമ്പിളുകൾ, കർഷകസംഘം സാമ്പിളുകൾ, പാക്കറ്റ് സാമ്പിൾ, പൊതുജനങ്ങൾ കൊണ്ടുവരുന്ന സാമ്പിളുകൾ എന്നിവ സൗജന്യമായി പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്താനുളള സൗകര്യം ഇവിടെയൊരുക്കും. ജില്ലാ ക്വാളിറ്റി ഇൻഫർമേഷൻ സെന്റർ ഇന്ന് (സെപ്റ്റംബർ അഞ്ച്) രാവിലെ പത്തിന് കോർപ്പറേഷൻ മേയർ അജിത വിജയൻ ഉദ്ഘാടനം ചെയ്യും. ചെമ്പൂക്കാവ് ഡിവിഷൻ കൗൺസിലർ കെ മഹേഷ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യപ്രഭാഷണം നടത്തും. മിൽമ ചെയർമാൻ പി എ ബാലൻ മാസ്റ്റർ, ക്ഷീരവികസന വകുപ്പ് അസി. ഡയറക്ടർ കെ എൽ സൈമൺ, വിവിധ ക്ഷീരസഹകരണ സംഘം പ്രതിനിധികൾ തുടങ്ങിയവർ ആശംസ നേരും. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശാലിനി ഗോപിനാഥ് പദ്ധതി വിശദീകരിക്കും. 
 

date