Skip to main content

റിപ്പബ്ലിക് ദിനാഘോഷം: പ്രസംഗ മത്സരത്തിൽ പങ്കെടുക്കാം

റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ ദേശീയ തലത്തിൽ യഥാക്രമം രണ്ട് ലക്ഷം, ഒരു ലക്ഷം, അര ലക്ഷം രൂപ, സമ്മാനത്തുകയും സംസ്ഥാന തലത്തിൽ 25000, 10000, 5000 രൂപയും ജില്ലാതലത്തിൽ 5000, 2000, 1000 രൂപ സമ്മാന തുകയുമുള്ള പ്രസംഗമത്സരത്തിലേക്ക് 18 മുതൽ 29 വരെ പ്രായപരിധിയിലുള്ള തൃശൂർ നിവാസികൾക്ക് പങ്കെടുക്കാം. മുൻ വർഷങ്ങളിൽ പങ്കെടുക്കാത്തവർക്ക് പങ്കെടുക്കാം. ദേശീയ-സംസ്ഥാന ജില്ലാതലത്തിൽ സമ്മാനതുകക്കൊപ്പം ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും. ബ്ലോക്ക് തല വിജയികൾക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ബ്ലോക്കുതലത്തിലെ വിജയികൾക്ക് ഒക്ടോബർ ആദ്യവാരത്തിൽ തൃശൂരിൽ വെച്ച് നടത്തുന്ന ജില്ലാതല മത്സരത്തിൽ പങ്കെടുക്കാം. നിശ്ചിത ഫോറത്തിൽ പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ച്, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ കോപ്പി, ആധാർ കാർഡിന്റെ കോപ്പി അല്ലെങ്കിൽ മറ്റേതെങ്കിലും ഐഡി കാർഡിന്റെ കോപ്പിയുമായി ബ്ലോക്ക് കേന്ദ്രീകരിച്ച് കോളേജുകളിലോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാം. ജില്ലാ തല മത്സര വിജയികൾക്ക് സംസ്ഥാനത്തും സംസ്ഥാന തല വിജയികൾക്ക് ദേശീയ തലത്തിലും മത്സരിക്കാൻ അവസരം ലഭിക്കും. 'രാജ്യ സ്‌നേഹവും രാഷ്ട്ര പുനർനിർമ്മാണവും' എന്ന വിഷയത്തിൽ ഇംഗ്ലീഷിലോ ഹിന്ദിയിലോ പരമാവധി 10 മിനിട്ട് പ്രസംഗിക്കാം. ഫോൺ: 0487 -2360355, 9745957575, 7902341473.
 

date