Skip to main content

കുഴൂർ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്:  യുഡിഎഫിന് ജയം 

കുഴൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിത കൃഷ്ണൻ 118 വോട്ടിന് വിജയിച്ചു. വോട്ട് നില നിത ഉണ്ണികൃഷ്ണൻ (യു ഡി എഫ് 359), ജെസി പോളി ( എൽ ഡി എഫ് 241), ശൈലജ ഗോപകുമാർ (എൻ ഡി എ 168). ആകെ 1074 വോട്ടർമാരുള്ള വാർഡിൽ രണ്ടു ബൂത്തുകളിലായി 768 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് അംഗമായിരുന്ന പി.ശാന്തകുമാരിയുടെ നിര്യാണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. പതിനാല് അംഗങ്ങളുള്ള പഞ്ചായത്ത് ഭരണസമിതിയിൽ യുഡിഎഫ് ഏഴ്, എൽഡിഎഫ് അഞ്ചു, എൻഡിഎ രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.

date