Skip to main content

ഓണനിലാവ് എട്ടു മുതല്‍

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷം- ഓണനിലാവ്  സെപ്റ്റംബര്‍ എട്ട് മുതല്‍ 11 വരെ  തിരുനക്കര മൈതാനത്ത് നടക്കും. ആഘോഷത്തിന്‍റെ ഭാഗമായി എല്ലാ ദിവസവും വൈകിട്ട് നാലുമണി മുതല്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.  ഉദ്ഘാടന  ദിനത്തില്‍ വൈകിട്ട്  6.30ന് ഉല്ലാസ് പന്തളവും  സംഘവും അവതരിപ്പിക്കുന്ന കോമഡി ഷോയും  ഗാനമേളയും      ഉണ്ടായിരിക്കും.
 
ഒന്‍പതിന് വൈകിട്ട് നാലിന് പ്രണവം ഓര്‍ക്കസ്ട്രയുടെ ഗാനമേള. 6.30ന്  ഉഗ്രം ഉജ്ജലം വിസ്മയ കാഴ്ചകളില്‍ ഗിന്നസ് റെക്കോര്‍ഡ് ജേതാവ് സമ്പത്തിന്‍റെ ബാലന്‍സിംഗ് ഡാന്‍സ്, കോമഡി ഉത്സവം ഫെയിം ആദര്‍ശ് അവതരിപ്പിക്കുന്ന സൗണ്ട് മാജിക് വണ്‍മാന്‍ ഷോ, ചാനല്‍ അവതാരകര്‍ നയിക്കുന്ന ഗാനമേള എന്നിവ നടക്കും.

10ന്  വൈകിട്ട് 6.30ന് കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെ നാടകം- അമ്മ.  ജില്ലയിലെ കലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ക്ക് പുറമേ സംഗീതക്കച്ചേരി, നാടന്‍പാട്ട്, വിദ്യാര്‍ഥികളുടെ തിരുവാതിരകളി  എന്നിവയും ഒരുക്കിയിട്ടുണ്ട്.

date