Skip to main content

'ലിറ്റിൽ കൈറ്റ്‌സ്' പ്രഥമ സംസ്ഥാന ക്യാമ്പിന്റെ പ്രസക്തഭാഗങ്ങൾ കൈറ്റ്‌വിക്ടേഴ്‌സിൽ ഇന്ന് (സെപ്തംബർ ഏഴ്) മുതൽ

കൊച്ചി കളമശ്ശേരിയിലെ സ്റ്റാർട്ടപ് മിഷനിൽ ആഗസ്റ്റിൽ  നടന്ന സംസ്ഥാനത്തെ 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾക്കുള്ള സംസ്ഥാനതല സഹവാസ ക്യാമ്പിന്റെ പ്രസക്തഭാഗങ്ങൾ ഉൾപ്പെടുത്തിയ പരിപാടി ഇന്നു (സെപ്റ്റംബർ ഏഴ്) മുതൽ 14 വരെ എല്ലാ ദിവസവും രാവിലെ ഏഴിനും വൈകിട്ട് 6.30നും സംപ്രേഷണം ചെയ്യും.
ക്യാമ്പിന്റെ ഭാഗമായി മുരളീ തുമ്മാരുകുടി കുട്ടികളുമായി നടത്തിയ സംവാദം ഇന്നും  ആർട്ടിഫിഷ്യൽ ഇന്റലിജെന്റിനെക്കുറിച്ചുള്ള പരിപാടി നാളെയും               ഡോ. അച്യുത് ശങ്കർ എസ് നായരുമായുള്ള സംവാദം മറ്റന്നാളും  പ്രോഗ്രാമിങിനെക്കുറിച്ചുള്ള പരിപാടി 10നും വിർച്വൽ റിയാലിറ്റി, ഒഗ്‌മെന്റെഡ് റിയാലിറ്റിയെക്കുറിച്ച് 11നും ആനിമേഷൻ, പ്രീപ്രോഡക്ഷൻ, പോസ്റ്റ് പ്രോഡക്ഷൻ, ചിത്രരചന എന്നിവയെക്കുറിച്ച് 12നും  റോബോട്ടിക്‌സിനെക്കുറിച്ച് 13നും  ത്രിഡി കാരക്ടർ ഡിസൈനിങിനെക്കുറിച്ചുള്ള പരിപാടി 14നും സംപ്രേഷണം ചെയ്യും.
പി.എൻ.എക്‌സ്.3262/19

date