Skip to main content

ബോണ്ടഡ് ലേബർ: വിവര ശേഖരണത്തിന് അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റിന്റെ നേതൃത്വത്തിൽ കേരളത്തിൽ ബോണ്ടഡ് ലേബർ നിലനിൽക്കുന്നുണ്ടോ എന്ന വിഷയത്തിൽ വിവരശേഖരണം നടത്തുന്നതിന് അക്രഡിറ്റേഷനുളള എൻ.ജി.ഒ കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 19നകം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആന്റ് എംപ്ലോയ്‌മെന്റ് (കിലെ), തൊഴിൽഭവൻ, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-695033 എന്ന വിലാസത്തിലോ  keletvm@gmail.com  എന്ന മെയിലിലോ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.kile.kerala.gov.in  
പി.എൻ.എക്‌സ്.3264/19

date