Skip to main content

ക്ഷീരകർഷക്കായി അന്തിക്കാട്ട് വിവിധ പദ്ധതികൾ

അന്തിക്കാട് ഗ്രാമപഞ്ചായത്തിൽ ക്ഷീരകർഷകർക്കായി വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. അന്തികാട് ഗ്രാമപഞ്ചായത്തു, പാൽ വിതരണ സഹകരണ സംഘം, സർവീസ് സഹകരണ സംഘം 818, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി പഞ്ചായത്തിലെ ക്ഷീരകര്ഷകരുടെ വികസനത്തിനായാണ് വിവിധ പദ്ധതികൾ വിഭാവനം ചെയ്തിരിക്കുന്നത്. 10 ലക്ഷം രൂപ വകയിരുത്തി 12 ക്ഷീരകർഷകർക്ക് സൗജന്യമായി തൊഴുത്തു നിർമാണവും, പാലിന്റെ അധിക വിലനൽകൽ, ക്ഷീരവികസന വകുപ്പ് ആവശ്യാധിഷ്ഠിത ധനസഹായ പദ്ധതി എന്നിവയാണ് ക്ഷീരകർഷകർക്കായി നടപ്പിലാക്കുന്നത്. അന്തിക്കാട് പലവിതരണ സഹകരണസംഘം ഹാളിൽ വച്ചുനടന്ന പരിപാടി എം എൽ എ ഗീത ഗോപി ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്പ്രസിഡന്റ് എ വി ശ്രീവത്സൻ അധ്യക്ഷനായി, ബ്ലോക്ക് പ്രസിഡന്റ് പി സി ശ്രീദേവി മുഖ്യതിഥിയായി, പാൽ വിതരണ സംഘം പ്രസിഡന്റ് കെ വി രാജേഷ്, അന്തികാട് സർവീസ് സഹകരണ സംഘം പ്രസിഡന്റ് കെ ജി ഭുവനൻ, പഞ്ചായത്ത് അംഗങ്ങൾ, ക്ഷീര കർഷകർ എന്നിവർ പങ്കെടുത്തു.

date