Skip to main content

ഓണകിറ്റ് നൽകി

ചേലക്കര നിയോജകമണ്ഡലത്തിലെ പട്ടിക വർഗ്ഗ കുടുംബങ്ങൾക്കുള്ള ഓണകിറ്റ് വിതരണ നടന്നു. പഴയന്നൂർ പഞ്ചായത്തിലെ മാൻകുളമ്പ് കോളനിയിൽ വെച്ച് യു.ആർ.പ്രദീപ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലത്തിലെ പട്ടികവർഗ്ഗത്തിൽപെട്ട 113 കുടുംബങ്ങൾക്കാണ് ഓണകിറ്റ് വിതരണം ചെയ്യ്തത്. 15 കിലോഗ്രാം അരിയും, പഞ്ചസാരയും അടക്കമുള്ള ഒമ്പത് ഇനം പലവ്യഞ്ജനങ്ങളാണ് കിറ്റിലുള്ളത്. യോഗത്തിൽ പഴയന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജൻ അധ്യക്ഷത വഹിച്ചു. പഴയന്നൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പത്മകുമാർ, പഴയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. ശ്രീജയൻ, ഗ്രാമപഞ്ചായത്ത് മെമ്പർ എൻ,വി. നാരായൻകുട്ടി, എ.കെ. രമ, ട്രൈബൽ എക്സ്റ്റൻഷൻ ആഫീസർ രാധാകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

date