Skip to main content

വെങ്ങാനെല്ലൂരിൽ സഹകരണ ഓണച്ചന്ത

വെങ്ങാനെല്ലൂരിൽ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ 'സഹകരണ ഓണച്ചന്ത 2019'. യു.ആർ. പ്രദീപ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ ഓണച്ചന്തയിൽ പലവ്യഞ്ജനങ്ങൾക്കൊപ്പം, ചെങ്ങാലിക്കോടൻ നേന്ത്രകായ ഉപയോഗിച്ച് ഉണ്ടാക്കിയ ചിപ്പ്‌സ്, ശർക്കര ഉപ്പേരിയും മുതലായവയും വിൽപ്പനക്കു വക്കുന്നുണ്ട്. തുടർന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി ബാങ്ക് ജീവനക്കാരും ഡയറക്ടർ ബോർഡും ചേർന്ന് സമാഹരിച്ച 31,548 രൂപയുടെ ചെക്ക് എം.എൽ.എ ഏറ്റുവാങ്ങി. ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗായത്രി ജയൻ, പൊതുപ്രവർത്തകരായ കെ. നന്ദകുമാർ, ടി.എൻ. പ്രഭാകരൻ, ഒ.എസ്. സജി, തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് എം.വി. മനോജ് കുമാർ സ്വാഗതവും , വൈസ് പ്രസിഡന്റ് പി.ബി. ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

date