Skip to main content

വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് സര്‍ട്ടിഫിക്കറ്റ്

സംസ്ഥാന തൊഴില്‍ വകുപ്പ് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഗ്രേഡിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തും. സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുന്ന മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം, സേവന വേതന വ്യവസ്ഥകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തന മികവിനാണ് വിവിധ ഗ്രേഡുകള്‍ നല്‍കുന്നത്. വജ്ര, സുവര്‍ണ, രജത എന്നിങ്ങനെയാണ് ഗ്രേഡുകള്‍ നല്‍കുന്നത്. 20ല്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ആശുപത്രികള്‍, സ്റ്റാര്‍ ഹോട്ടല്‍സ്, സെക്യൂരിറ്റി സര്‍വ്വീസ്, ഐ.ടി മേഖല, കണ്‍സ്ട്രക്ഷന്‍ മേഖല, കടകളും വാണിജ്യ സ്ഥാപനങ്ങളും എന്നിവയ്ക്കാണ് ഗ്രേഡിംഗ് നല്‍കുന്നത്. നിശ്ചിത മാനദണ്ഡങ്ങള്‍ ആധാരമാക്കി തൊഴിലാളി, തൊഴിലുടമ, തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്ന ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അഭിപ്രായം തേടിയതിന് ശേഷം മൂല്യ നിര്‍ണ്ണയം നടത്തി മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളെ മാതൃക സ്ഥാപനങ്ങളായി പ്രഖ്യാപിക്കും. ഐ.എസ്.ഐ അംഗീകാരം പോലെ തൊഴില്‍ വകുപ്പിന്റെ ഗ്രേഡിംഗും സ്ഥാപനങ്ങള്‍ക്ക് പരസ്യത്തിനായി ഉപയോഗിക്കാം. അര്‍ഹതപ്പെട്ട സ്ഥാപനങ്ങള്‍ക്ക് അപേക്ഷ സെപ്തംബര്‍ 19 വരെ  അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക്് www.lc.kerala.gov.in     എന്ന വെബ്‌സൈറ്റ് മുഖേന സമര്‍പ്പിക്കാം. ഫോണ്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, പീരുമേട്- 04869-233877, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, തൊടുപുഴ- 04862- 227898, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, ശാന്തന്‍പാറ- 04868- 247800 , അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, നെടുങ്കണ്ടം- 04868- 233550, അസിസ്റ്റന്റ് ലേബര്‍ ഓഫീസ്, മൂന്നാര്‍- 04865 231384.
 

date