Skip to main content

ഓണസമ്മാനമായി മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഉദ്ഘാടനം ഇന്ന്(7.9)

ജില്ലയുടെ വിനോദസഞ്ചാരത്തിന് കരുത്തേകി മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ഇന്ന് സഞ്ചാരികള്‍ക്കായി തുറക്കും. പാര്‍ക്കിന്റെ ഉദ്ഘാടനം ഉച്ചക്ക്  2:30 ന്  ടൂറിസം, ദേവസ്വം സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.  വൈവിധ്യമാര്‍ന്ന പൂന്തോട്ടം,കുട്ടികള്‍ക്കുള്ള കളിസ്ഥലം ,നടപ്പാതകള്‍,ഇരിപ്പിടങ്ങള്‍, ലഘു ഭക്ഷണശാല, ടോയ്‌ലറ്റുകള്‍, ലാന്റ്‌സ്‌കേപ്പിംഗ് എന്നിവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ഉദ്ഘാടന ചടങ്ങില്‍ ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍, ഡീന്‍ കുര്യാക്കോസ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്,ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍,രാഷ്ട്രീയ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date