കാലിത്തീറ്റ വിതരണം ചെയ്തു
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ പ്രകൃതിദുരന്ത ബാധിത മേഖലയിലെ ക്ഷീര കര്‍ഷകര്‍ക്ക് കേരള ക്ഷീര കര്‍ഷക ക്ഷേനിധി ബോര്‍ഡ് 2,60,000 രൂപയുടെ കാലിത്തീറ്റ വിതരണം ചെയ്തു. സി.കെ.ശശീന്ദ്രന് എം.എല്‍.എ. വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനായ മുന്‍ എം.എല്‍.എ. അഡ്വ.എന്‍.രാജന് അദ്ധ്യക്ഷത വഹിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോഷി ജോസഫ് പദ്ധതി വിശദീകരിച്ചു. ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് മുന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോസ് ഇമ്മാനുവല്‍, ക്ഷേമനിധി ബോര്‍ഡ് മെമ്പര്‍മാരായ ശശീന്ദ്രന്, ബി.ഷാജഹാന്, സോണി ഈറ്റക്കന്‍, എം.ഹരീന്ദ്രന്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍മാരായ പി.അനിത, എന്‍.രമേശ്, ക്ഷീര വികസന ഓഫീസര്‍ പി.പി.പ്രജിഷ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ധന്യ കൃഷ്ണന്, ചൂരല്‍മല ക്ഷീര സംഘം പ്രസിഡന്റ് സുകുമാരന്‍, കുന്നമ്പറ്റ ക്ഷീര സംഘം പ്രസിഡന്റ് ബി.പി.ബെന്നി, മൂപ്പൈനാട് ക്ഷീര സംഘം പ്രസിഡന്റ് സി.എം.മാത്യു എന്നിവര്‍ സംസാരിച്ചു.
- Log in to post comments