Post Category
ഉപകരണങ്ങള്‍ വിതരണം ചെയ്തു
പ്രളയത്തില്‍ സഹായ ഉപകരണങ്ങള്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് സാമൂഹ്യനീതി വകുപ്പ് വിവിധ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വീല്‍ ചെയര്‍, ട്രൈസൈക്കിള്‍, ഹിയറിങ് എയ്ഡ്, ഊന്നുവടി, ക്രച്ചസ്, സി പി ചെയര്‍, കമ്മോട് ചെയര്‍ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വിതരണോദ്ഘടനം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് നിര്‍വഹിച്ചു. പ്രളയബാധിത പ്രദേശങ്ങളിലെ 106 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. ജില്ലാ സാമൂഹ്യനീതി ഓഫിസര്‍ കെ.കൃഷ്ണമൂര്‍ത്തി അധ്യക്ഷനായിരുന്നു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ മേരി ജോണ്‍, പ്രോഗ്രാം ഓഫിസര്‍ ജയകുമാര്‍, സാമൂഹ്യസുരക്ഷാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ സി. ടി നൗഫല്‍ എന്നിവര്‍ സംബന്ധിച്ചു.
date
- Log in to post comments