Skip to main content

ലോകസാക്ഷരതാ ദിനവും അക്ഷരയാത്രയും സംഘടിപ്പിച്ചു

ആലപ്പുഴ: ജില്ലാ സാക്ഷരതാമിഷൻ ലോക സാക്ഷരതാ ദിനം ആചരിച്ചു. സംസ്ഥാന സാക്ഷരതാ മിഷന്റെ സവിശേഷ പദ്ധതികൾ നടക്കുന്ന കോളനികളിലേക്കുള്ള ജില്ലാതല അക്ഷരയാത്ര ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ നിർവ്വഹിച്ചു.സാംസ്‌കാരിക ഘോഷയാത്ര,അക്ഷരപൂക്കളം, അക്ഷരസദ്യ,തുല്യതാ പഠിതാക്കളുടെ കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് നടത്തി.
ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ്കമ്മിററി ചെയർമാൻ അഡ്വ.എം മനോജ് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിററി ചെയർമാൻ അഡ്വ : കെ ടി മാത്യു മുഖ്യപ്രഭാഷണം നടത്തി. വാർഡ് കൗൺസിലർ എ എം നൗഫൽ,ജില്ലാ സാക്ഷരതാ സമിതി അംഗം പി ജ്യോതിസ് എന്നിവർ പങ്കെടുത്തു ജില്ലാ സാക്ഷരതാ മിഷൻ കോ-ഓർഡിനേററർ എസ് പി ഹരിഹരൻ ഉണ്ണിത്താൻ സ്വാഗതവും അസി . കോ-ഓർഡിനേററർ ആർ സിംല നന്ദിയും പറഞ്ഞു. പി കെ ജോസഫ്, ഉഷ എം, പ്രമീള, ദീപ, എന്നിവർ സാംസ്‌കാരികഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
 

date