Skip to main content

നിയമസഭാ സമിതി യോഗം മാറ്റി 

കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി ഇന്ന് (ജനുവരി അഞ്ച്) രാവിലെ 10.30 ന് കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരാനിരുന്ന യോഗം ജനുവരി 16 ലേക്ക് മാറ്റി.  16 ന് രാവിലെ 10.30 ന് കാസര്‍ഗോഡ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സമിതി യോഗം ചേരുകയും യുവജനക്ഷേമവുമായും ഐ.ടി മേഖലയുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വ്യക്തികള്‍/സംഘടനാ പ്രതിനിധികള്‍ എന്നിവരില്‍ നിന്നും പരാതികളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുകയും ബന്ധപ്പെട്ട ഉദേ്യാഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്യും.  ബന്ധപ്പെട്ട വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി മുമ്പാകെ ഹാജരായി പരാതികളും നിര്‍ദ്ദേശങ്ങളും നേരിട്ട് ബോധിപ്പിക്കാമെന്ന് നിയമസഭാ സെക്രട്ടറി അറിയിച്ചു.

പി.എന്‍.എക്‌സ്.48/18

date