Skip to main content

20 തദ്ദേശ വാര്‍ഡുകളില്‍  വോട്ടര്‍പട്ടിക പുതുക്കുന്നു

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി പതിമൂന്ന് ജില്ലകളിലെ 20 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ വോട്ടര്‍പട്ടിക പുതുക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ വി.ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ആഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂര്‍, ജില്ലകളിലെ 17 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും  കോഴിക്കോട് ഒരു നഗരസഭ വാര്‍ഡിലും   വയനാട്, കാസര്‍ഗോഡ് ജില്ലകളിലെ ഓരോ ബ്ലോക്ക്പഞ്ചായത്ത് വാര്‍ഡിലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.

അപേക്ഷകളും ആക്ഷേപങ്ങളും ഇന്നു മുതല്‍ (ജനുവരി 5) 19 വരെ  ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഉള്‍പ്പെടുത്തുന്നതിന്-ഫാറം 4, ഉള്‍ക്കുറിപ്പുകള്‍ തിരുത്തുന്നതിന്-ഫാറം 6, പോളിംഗ് സ്റ്റേഷന്‍/വാര്‍ഡ് സ്ഥാനമാറ്റം-ഫാറം 7 ലും ഉള്ള അപേക്ഷകള്‍ ഓണ്‍ ലൈനായി സ്വീകരിക്കും. പേര് ഒഴിവാക്കുന്നതിന് -ഫാറം5 ല്‍ നേരിട്ടോ രജിസ്റ്റേര്‍ഡ് തപാലിലൂടെയോ അപേക്ഷിക്കാം.

അവകാശവാദങ്ങളിന്മേല്‍ ജനുവരി 29ന് തീര്‍പ്പ് കല്‍പ്പിച്ച് 30ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. വോട്ടര്‍പട്ടിക പുതുക്കുന്നതിനുളള യോഗ്യതാ തീയതിയായ 2018  ജനുവരി ഒന്നിനോ അതിനുമുമ്പോ അപേക്ഷകര്‍ക്ക് 18 വയസ് തികഞ്ഞിരിക്കണം. കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത് നഗരസഭ താലൂക്ക് ഓഫീസുകളിലും പഞ്ചായത്തുകളുടേത് ബന്ധപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലെ പട്ടിക www.lsgelection.kerala.gov.in/eroll ല്‍ ലഭിക്കും. 

വോട്ടര്‍പട്ടിക പുതുക്കുന്ന ജില്ല, ഗ്രാമപഞ്ചായത്ത് , വാര്‍ഡ് എന്ന ക്രമത്തില്‍.  തിരുവനന്തപുരം-വിളപ്പില്‍-നൂലിയോട്,  കൊല്ലം- ഉമ്മന്നൂര്‍- അണ്ടൂര്‍, നെടുമ്പന-പുലിയില,  പത്തനംതിട്ട- തണ്ണിത്തോട് - മണ്ണീറ, ചെറുകോല്‍- മഞ്ഞപ്രമല, ആലപ്പുഴ- എഴുപുന്ന- കുമാരപുരം, തകഴി-കളത്തില്‍പാലം, കോട്ടയം-മുത്തോലി-തെക്കുംമുറി നോര്‍ത്ത്,  എറണാകുളം- രാമമംഗലം- നെട്ടൂപാടം, വടവുകോട്പുത്തന്‍കുരിശ്- കരിമുകള്‍ നോര്‍ത്ത്, തൃശൂര്‍-             എളവള്ളി-പറയ്ക്കാട് , ചാഴൂര്‍-പഴുവില്‍നോര്‍ത്ത്, പാലക്കാട്- കുലുക്കല്ലൂര്‍- മപ്പാട്ടുകര വെസ്റ്റ്, മലപ്പുറം- തവന്നൂര്‍- കൂരട, വെട്ടം-കോട്ടേക്കാട,് വയനാട്-തിരുനെല്ലി-അപ്പപ്പാറ, കണ്ണൂര്‍- പേരാവൂര്‍-പേരാവൂര്‍.

കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ തലപ്പെരുമണ്ണ വാര്‍ഡ്, വയനാട് ജില്ലയിലെ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തില്‍ പടിഞ്ഞാറത്തറ വാര്‍ഡ്( പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 4, 10, 11 12, 13, 14, 16 വാര്‍ഡുകള്‍)  കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്ത്  അമ്പലത്തുകര വാര്‍ഡ് (മടിക്കൈ ഗ്രാമപഞ്ചായത്തിലെ 2, 10, 11, 12, 13, 14, 15 വാര്‍ഡുകള്‍,  അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ 9, 10 വാര്‍ഡുകള്‍) ലുമാണ് വോട്ടര്‍പട്ടിക പുതുക്കുന്നത്.  

പി.എന്‍.എക്‌സ്.49/18

date