Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

2016-17 അധ്യയന വര്‍ഷത്തില്‍ ബിരുദ/ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബി.ടെക്, ബി.എസ്.സി. നേഴ്‌സിംഗ്, എം.ബി.ബി.എസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എല്‍.എല്‍.ബി കോഴ്‌സുകള്‍ക്കും ഇവയുടെ  ബിരുദാനന്തര കോഴ്‌സുകള്‍ക്കും 60 ശതമാനം മാര്‍ക്കില്‍ കുറയാതെ മാര്‍ക്ക് വാങ്ങി കോഴ്‌സ് പൂര്‍ത്തിയാക്കിയ, ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും രണ്ട് പേര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കാന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  പരീക്ഷയില്‍ ലഭിച്ച മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ ജനുവരി 15ന് മുമ്പ് ജില്ലാ ഓഫീസില്‍ എത്തിക്കണം.

പി.എന്‍.എക്‌സ്.50/18

date