Skip to main content

തൊഴിലുറപ്പു തൊഴിലാളികള്‍ക്ക് ഇത്തവണയും സര്‍ക്കാരിന്റെ ഓണ സമ്മാനം

    മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 2018-19  വര്‍ഷം   100 ദിവസമോ അതിലധികമോ തൊഴില്‍ പൂര്‍ത്തിയാക്കിയ കുടുംബങ്ങള്‍ക്ക്  സര്‍ക്കാറിന്റെ പ്രത്യേക പാരിതോഷികമായ 1000 രൂപ ജില്ലയില്‍ വിതരണം ചെയ്തു. ജില്ലയില്‍  100 തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തിയാക്കിയ  26033 കുടുംബങ്ങള്‍ക്കാണ് തുക വിതരണം ചെയതത്.  2,60,33,000 രൂപയാണ് (രണ്ട് കോടി അറുപതുലക്ഷത്തി മുപ്പത്തിമൂവായിരം  രൂപ)  ഗ്രാമപഞ്ചായത്തുകള്‍ മുഖേന തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് നല്‍കിയത്.
 

date