Skip to main content

സ്‌നേഹവീടൊരുക്കിവിദ്യാര്‍ഥികള്‍

 

    എഞ്ചിനീയറിംഗ്‌വിദ്യാര്‍ഥികളുടെസ്‌നേഹതണലില്‍മഞ്ജുവിന് ഇനി സമാധാനമായിഅന്തിയുറങ്ങാം. തിരുവനന്തപുരംഗവ. എഞ്ചിനീയറിംഗ്‌കോളജിലെ രണ്ട് എന്‍.എസ്.എസ് യൂണിറ്റുകളുംഅലുമ്‌നിയുംകൂടിചേര്‍ന്നപ്പോള്‍കോളജിന്റസമീപത്ത് ചെറ്റക്കുടിലില്‍താമസിച്ചിരുന്ന മഞ്ജുവിന് ലഭിച്ചത്‌സ്വപ്ന ഭവനമാണ്. സന്തോഷത്തില്‍ പങ്കാളിയാകാനും വീടിന്റെതാക്കോല്‍മഞ്ജുവിനെ ഏല്‍പ്പിക്കാനും എത്തിയത് സഹകരണ-ടൂറിസം മന്ത്രി കടകംപള്ളിസുരേന്ദ്രന്‍. ഒന്നരലക്ഷത്തോളംരൂപ ചെലവാക്കിവീടു നിര്‍മിച്ചു നല്‍കാന്‍ വിദ്യാര്‍ഥികള്‍കാണിച്ച മനസ്സ്അഭിനന്ദനീയവും അനുകരണീയവുമാണെന്ന്മന്ത്രി പറഞ്ഞു. വസ്തുവിന് മതിയായരേഖകള്‍ഇല്ലാത്തതിനാല്‍കുടുംബത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ പദ്ധികള്‍ക്കാകുന്നില്ലന്നുംരേഖകള്‍ഉണ്ടാക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് താന്‍ നേരിട്ട് ഇടപെടുമെന്നുംഅദ്ദേഹം പറഞ്ഞു.

    ചടങ്ങില്‍വാര്‍ഡ്കൗണ്‍സിലര്‍ അനില്‍കുമാര്‍, സി.ഇ.റ്റി പ്രിന്‍സിപ്പാള്‍ ജിജി സി.വി, എന്‍.എസ്.എസ് ഭാരവാഹികള്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, അയല്‍വാസികള്‍തുടങ്ങിയവര്‍സംബന്ധിച്ചു.
(പി.ആര്‍.പി. 1018/2019)

 

 

date