Skip to main content

ദുരിതത്തില്‍ കൈത്താങ്ങായവര്‍ക്ക് ജില്ലാപഞ്ചായത്തിന്റെ ആദരം

 

ജില്ലാപഞ്ചായത്തിന്റെയും ജില്ലാ ആസുത്രണ സമിതിയുടെയും നേതൃത്വത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈത്താങ്ങായ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും സന്നദ്ധ പ്രവര്‍ത്തകരെയും ആദരിക്കുന്നു. ഇന്ന് (സെപ്റ്റംബര്‍ ഏഴ്) വൈകിട്ട് അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അവശ്യവസ്തുക്കള്‍ ശേഖരിച്ച് തരംതിരിച്ച് പ്രളയബാധിത മേഘലകളില്‍ എത്തിച്ചുകൊടുക്കുന്നതിനും പ്രളയാനന്തര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കുമായി നാലായിരത്തില്‍പ്പരം സന്നദ്ധ പ്രവര്‍ത്തകരാണ് ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നായി സേവനമനുഷ്ടിച്ചത്.

ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, ശശി തരൂര്‍ എം.പി ,മേയര്‍ വി.കെ. പ്രശാന്ത്, അഡിഷണല്‍ ചീഫ് സെക്രട്ടറി റ്റി. കെ. ജോസ്, ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, ജനപ്രതിനിധികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് ദുരന്ത നിവാരണ സെമിനാര്‍ നടക്കും. 'പരിസ്ഥിതി ദുരന്തങ്ങളും പ്രാദേശീകാസൂത്രണവും' എന്ന വിഷയത്തിലാണ് സെമിനാര്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അദ്ധ്യക്ഷനാകുന്ന സെമിനാറില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം കെ.എന്‍.ഹരിലാല്‍ വിഷയം അവതരിപ്പിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്‍.പി. 1019/2019)

 

date