Skip to main content

അശ്വമേധം: രണ്ടാംഘട്ടം സെപ്റ്റംബര്‍ 23 ന്

 

    ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ടരോഗ നിര്‍ണ്ണയ കാംപയിനായ അശ്വമേധത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ ആറുവരെ ജില്ലയില്‍ നടക്കുമെന്ന് ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുകേഷ് രാജ് അറിയിച്ചു. വിവിധ സാഹചര്യങ്ങളാല്‍ രോഗം കണ്ടുപിടിക്കപ്പെടാതിരിക്കുകയും രോഗം   കെണ്ടത്തിയാല്‍ത്തന്നെ കൃത്യസമയത്ത് ആവശ്യമായ ചികില്‍സ നേടാതിരിക്കുകയും ചെയ്യുന്നവരെ കെണ്ടത്തുകയാണ് ക്യാംപയിന്റെ ലക്ഷ്യം. ഒരു സ്ത്രീയും പുരുഷനും അടങ്ങുന്ന സെര്‍ച്ച് ടീം ഭവനസന്ദര്‍ശനം നടത്തി കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ളവരെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് റഫര്‍ ചെയ്യും. ജില്ലയില്‍ കുഷ്ഠരോഗ വ്യാപന നിരക്ക് താരതമ്യേനെ കൂടുതലായ സാഹചര്യത്തിലാണ് രണ്ടാംഘട്ട ക്യാംപയിന്‍ ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുമുതല്‍ 18 വരെ നടന്ന ക്യാംപയിനിലൂടെ 18 കുഷ്ഠരോഗബാധിതരെ കണ്ടെത്തി ചികിത്സ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതില്‍ കുട്ടികളും ഉള്‍പ്പെടുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് ക്യാംപയിന്‍ നടപ്പാക്കുന്നത്. എ.ഡി.എം വി. ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ ഷാജികുമാര്‍, നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സതീഷ്‌കുമാര്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 1023/2019)

 

date