Skip to main content

റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 11 കോടി അനുവദിച്ചു

 

    ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ വിവിധ റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മിക്കുന്നതിനായി 11 കോടി രൂപയുടെ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതിയായി. സംസ്ഥാന സര്‍ക്കാരിന്റെ 2019-20 ബഡ്ജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് ഈ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചത്.

തോന്നയ്ക്കല്‍ പതിനാറാംമൈല്‍ -വേങ്ങോട് -മുട്ടുകോണം- സായിഗ്രാമം -മങ്കാട്ടുമൂല റോഡിന് ആറ് കോടി രൂപയും തോന്നയ്ക്കല്‍- വാലിക്കോണം -വെയിലൂര്‍ റോഡ് മൂന്ന് കോടി രൂപയും ചാന്നാങ്കര -നെഹ്‌റു ജംഗ്ഷന്‍ റോഡിന് രണ്ട് കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ ഗതാഗതസൗകര്യം സുഗമമല്ലാത്ത എല്ലാ പൊതുമരാമത്ത് റോഡുകളുടെയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നടന്നു വരികയാണ്. എല്ലാ റോഡുകളിലും ആധുനിക രീതിയിലുള്ള ബി എം ആന്‍ഡ് ബി സി ടാറിംഗ് ആണ് ഉപയോഗിക്കുന്നത്.  2020 ഓടെ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെയും പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അറിയിച്ചു.
(പി.ആര്‍.പി. 1026/2019)

 

date