Skip to main content
കള്കടര്‍ എച്ച് ദിനേശന്‍ പഴയരിക്കണ്ടം സ്‌കൂളില്‍ നടന്ന എസ്പിസി പരേഡില്‍ സല്യൂട്ട് സ്വീകരിക്കുന്നു

ആത്മവിശ്വാസവും പ്രതീക്ഷയുമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്: ജില്ലാ കളക്ടര്‍

ആത്മ വിശ്വാസവും പ്രതീക്ഷകളുമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതെന്നും നമ്മുക്ക് ശരിയായ ലക്ഷ്യം ഉണ്ടാവണമെന്നും ലക്ഷ്യം പൂര്‍ത്തികരിക്കാന്‍  വേണ്ടി പ്രയത്നിക്കണമെന്നും ജില്ലാകളക്ടര്‍ എച്ച് ദിനേശന്‍. പഴയിരിക്കണ്ടം സര്‍ക്കാര്‍  ഹൈസ്‌കൂളിലെ   സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് ത്രിദിന ക്യാമ്പിന്റെ സമാപന ചടങ്ങില്‍ പങ്കെടുത്ത് കുട്ടികളോട് സംസാരിക്കുകായിരുന്നു അദ്ദേഹം. നമ്മള്‍ക്കാവുന്നതു പോലെ  മറ്റുള്ളവരെ സഹായിക്കാനും നമ്മള്‍ തയ്യാറാകണമെന്നും കളക്ടര്‍ പറഞ്ഞു. ലളിതമായ കഥയിലൂടെയാണ് കളക്ടര്‍ ആത്മവിശ്വാസത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തത്.  സ്റ്റുഡന്‍സ് പോലീസ് പരേഡില്‍ സല്യൂട്ട് നല്‍കിയാണ് കുട്ടികള്‍ കളക്ടറെ സ്വീകരിച്ചത്. കുട്ടികള്‍ക്ക് ഓണ സന്ദേശം നല്‍കിയും മധുരം കഴിച്ചുമാണ് കളക്ടര്‍ സ്‌കൂള്‍ വിട്ടത്. റീബില്‍ഡ് കേരളയുടെ ഭാഗമായി പൂര്‍ത്തിയാക്കി വീടുകള്‍ സന്ദര്‍ശിച്ച്  മടങ്ങവെയാണ് കളക്ടര്‍ എസ്പിസി ക്യാമ്പ് സന്ദര്‍ശിച്ചത്.

കഞ്ഞിക്കുഴി ട്രൈബല്‍ സംഘത്തിന്റെ ഈറ്റ, മുള കുടില്‍ വ്യവസായവും സന്ദര്‍ശിച്ച കളക്ടര്‍ സംഘത്തിന് ആവശ്യമായ സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് ഉറപ്പും നല്‍കി. 
 
ഇടുക്കി തഹസില്‍ദാര്‍ വിന്‍സന്റ് ജോസഫ്്, ജില്ലാ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു, അധ്യാപിക റിന്‍സി പി ഡേവിസ്   എന്നിവര്‍ സംസാരിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.പ്രവീണ്‍,  കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജന്‍, വൈസ് പ്രസിഡന്റ് ജോസ് പൗലോസ്, പഞ്ചായത്തംഗങ്ങളായ പുഷ്പ ഗോപി, പ്രദീപ് മധു, സന്തോഷ് കുമാര്‍, ഹെഡ്മിസട്രസ് ഇന്‍ചാര്‍ജ് കെ. ഉഷാകുമാരി,  എന്നിവരും പങ്കെടുത്തു.

date