Post Category
പാമ്പാടി കുടിവെള്ള പദ്ധതിക്ക് പുതിയ മോട്ടോർ അനുവദിച്ചു
വാട്ടർ അതോറിറ്റിയുടെ പാമ്പാടി കുടിവെള്ള പദ്ധതിക്ക് 60 എച്ച്പിയുടെ മോട്ടോർ അനുവദിച്ചതായി യു ആർ പ്രദീപ് എംഎൽഎ അറിയിച്ചു. നിലവിൽ രണ്ട് മോട്ടോർ ഉള്ളതിൽ ഒരെണ്ണം പരിപൂർണ്ണമായി പ്രവർത്തനക്ഷമം അല്ലാതാകുകയും മറ്റൊന്ന് ഭാഗികമായി തകരാറിലാവുകയും ചെയ്തു. മോട്ടോർ പ്രവർത്തനക്ഷമമല്ലാത്തതുകൊണ്ട് പമ്പിങ്ങ് തടസ്സപ്പെട്ടിരുന്നു. അനുവദിച്ച 60 എച്ച്പി മോട്ടോറിനു പുറമേ ഒരെണ്ണം കൂടി അനുവദിച്ചു. രണ്ട് പുതിയ മോട്ടോർ എത്തുന്നതോടെ പമ്പിങ്ങ് പരിപൂർണ്ണമായി ആരംഭിക്കാൻ കഴിയുമെന്ന് എംഎൽഎ അറിയിച്ചു. തിരുവില്വാമല പഞ്ചായത്തിലെ 4, 5, 6, 13, 14, 16, 17 എന്നീ വാർഡുകളിൽ ഈ കുടിവെള്ള പദ്ധതി മുഖേനയാണ് വെള്ളമെത്തിക്കുന്നത്.
date
- Log in to post comments