Skip to main content

കാരുണ്യആരോഗ്യസുരക്ഷാപദ്ധതി, കാര്‍ഡ് പുതുക്കല്‍ സെപ്റ്റംബര്‍ 23 ന് അവസാനിക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന  കാരുണ്യ ആരോഗ്യസുരക്ഷാ- ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ചേരുന്നതിനായി   2019 മാര്‍ച്ച് 31 വരെ കാലാവധിയുണ്ടായിരുന്ന സ്മാര്‍ട്ട് കാര്‍ഡ് കൈവശമുള്ള എല്ലാ ആര്‍.എസ്.ബി വൈ - ചിസ്  കുടുംബങ്ങളും 2011 ലെ  സാമൂഹിക -സാമ്പത്തിക- ജാതി സെന്‍സസിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് പ്രധാന മന്ത്രിയുടെ  കത്ത് കിട്ടിയ കുടുംബങ്ങളും  സെപ്തംബര്‍ 23 നകം പഞ്ചായത്ത് - മുന്‍സിപ്പല്‍ തല ക്യാമ്പുകള്‍ വഴി കാര്‍ഡ്  കൈപ്പറ്റണം. പുതിയ അപേക്ഷ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കും. കുടുംബത്തിലെ ഒരംഗമെങ്കിലും കാര്‍ഡ് കൈപ്പറ്റണം. ബാക്കിയുള്ളവരെ  ചികിത്സ ആവശ്യമായി  വരുന്നപക്ഷം ചേര്‍ക്കുന്നതിനുള്ള സൗകര്യം  ആശുപത്രികളില്‍ ഉണ്ടായിരിക്കും. ആശുപത്രിയില്‍  പോകുമ്പോള്‍ ആധാര്‍, റേഷന്‍ കാര്‍ഡ് എന്നിവ കരുതണം.
-പഞ്ചായത്ത് തല കാര്‍ഡ് വിതരണ ക്യാമ്പുകളെക്കുറിച്ച് അറിയുന്നതിന് താഴെ തന്നിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാം.
നിലമ്പൂര്‍, വണ്ടൂര്‍ ബ്ലോക്ക്-8086026026, അരീക്കോട് -9142169505, കാളികാവ് -8590572353, മലപ്പുറം,മങ്കട-9895029502, പെരിന്തല്‍മണ്ണ - 9946847896, കൊണ്ടോട്ടി, താനൂര്‍-9847792707, തിരൂരങ്ങാടി, വേങ്ങര -9995599259, കുറ്റിപ്പുറം-7012725402, പൊന്നാനി, തിരൂര്‍, പെരുമ്പടപ്പ് -9747566319, 9526139166.
 

date