Skip to main content

വാര്‍ഷിക പദ്ധതി പ്രവര്‍ത്തന പുരോഗതി അവലോകന യോഗം

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി പ്രവര്‍ത്തന പുരോഗതി അവലോകന യോഗം സെപ്തംബര്‍ 24, 25, 26, 27 ഒക്ടോബര്‍ ഒന്ന്,മൂന്ന് തീയതികളില്‍ നടക്കും. ജില്ലാപഞ്ചായത്ത് പദ്ധതി അവലോകന യോഗം ഒക്‌ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും. നഗരസഭ അവലോകനയോഗങ്ങള്‍ സെപ്തംബര്‍ 27ന് നടക്കും. രാവിലെ 10ന്  മഞ്ചേരി, പെരിന്തല്‍മണ്ണ, മലപ്പുറം, കൊണ്ടോട്ടി, കോട്ടക്കല്‍, വളാഞ്ചേരി നഗരസഭ, ഉച്ചയ്ക്ക് 2.30ന് പൊന്നാനി, തിരൂര്‍, താനൂര്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി, നിലമ്പൂര്‍ നഗരസഭകളുടെ യോഗങ്ങള്‍ പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
ബ്ലോക്ക് തല യോഗങ്ങള്‍ തീയതി, ബ്ലോക്കിന്റെ പേര്,സമയം എന്ന ക്രമത്തില്‍
സെപ്തംബര്‍ 24ന് താനൂര്‍, മങ്കട (രാവിലെ 10ന്) തിരൂര്‍, പെരിന്തല്‍മണ്ണ (ഉച്ചയ്ക്ക് 2.30ന്), 25ന്  തിരൂരങ്ങാടി, പൊന്നാനി (രാവിലെ 10ന്), പെരുമ്പടപ്പ് (11.30ന്), വേങ്ങര, കുറ്റിപ്പുറം (ഉച്ചയ്ക്ക് 2.30) 26ന് കൊണ്ടോട്ടി (രാവിലെ 10) മലപ്പുറം (2.30) 
ഒക്ടോബര്‍ ഒന്നിന് നിലമ്പൂര്‍ (രാവിലെ 10)  കാളികാവ്(2.30), ഒക്ടോബര്‍ മൂന്നിന് വണ്ടൂര്‍ (രാവിലെ 10),  അരീക്കോട് (ഉച്ചയ്ക്ക് 2.30). നിലമ്പൂര്‍, കാളികാവ്  ബ്ലോക്ക് തല യോഗം യാഥാക്രമം ചുങ്കത്തറ ഗ്രാമപഞ്ചായത്ത് കമ്മ്യൂനിറ്റി ഹാളിലും  അമരമ്പല ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലും നടക്കും.
 

date