Skip to main content

കെ-ടെറ്റ് വെരിഫിക്കേഷന്‍

2019 ജൂണ്‍ മാസത്തില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ പൂക്കോട്ടൂര്‍ ജി.എച്ച്.എസ്.എസ്,മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ്, മലപ്പുറം ജി.ജി.എച്ച്.എസ്.എസ്, കോട്ടക്കല്‍ ജി.ആര്‍.എച്ച്.എസ്.എസ്, മഞ്ചേരി ജി.ബി.എച്ച്.എസ്. എന്നീ സെന്ററുകളില്‍ കെ-ടെറ്റ് പരീക്ഷ എഴുതി പാസ്സായവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ സെപ്തംബര്‍ 23, 24, 25, 26 തീയതികളില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്ന്-സെപ്തംബര്‍ 23നും കാറ്റഗറി 2- 24 നും കാറ്റഗറി 3- 25 നും കാറ്റഗറി നാല്-26നും നടക്കും. 
വിജയികള്‍       എസ്.എസ്.എല്‍.സി, പ്രീ-ഡിഗ്രി/പ്ലസ്-ടു, ഡിഗ്രി, ബി-എഡ്/ ടി.ടി.സി     സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ലിസ്റ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും       ഒറിജിനല്‍ ഹാള്‍ടിക്കറ്റും, ക്വാളിഫൈഡ് ഷീറ്റും, മാര്‍ക്കിളവോടുകൂടി      വിജയിച്ചവര്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായി       ഹാജരാക്കണം. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസം  പൂര്‍ത്തിയായവര്‍   ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനുശേഷം വെരിഫിക്കേഷന് ഹാജരായാല്‍   മതി. മുന്‍ വര്‍ഷങ്ങളിലെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താത്തവര്‍ മേല്‍ തിയ്യതികളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്തണം.
 

date