Skip to main content

കൊണ്ടോട്ടി എടവണ്ണപ്പാറ -അരീക്കോട് റോഡ് ഡിസൈന്‍  അന്തിമ ഘട്ടത്തില്‍

    സംസ്ഥാന സര്‍ക്കാര്‍  കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് അന്തിമ ഡിസൈന്‍്  തിരുവനന്തപുരത്ത് ചേര്‍ന്ന യോഗം അംഗീകാരം നല്‍കി.  യോഗത്തില്‍ ടി .വി ഇബ്രാഹിം എം. എല്‍. എ, പി കെ ബഷീര്‍ എം. എല്‍. എ, കിഫ്ബി സി. ഇ. ഒ. ഡോ.കെ എം. എബ്രഹാം, പ്രൊജക്റ്റ് മാനേജര്‍ പി ഷൈല, പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഗീത, അബ്ദുല്‍ അസീസ്, മുജീബ് റഹ്മാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. 
    വീതി 13.86 മീറ്ററില്‍  കുറവുള്ള സ്ഥലത്ത് ആവശ്യമായ ഭൂമി ഏറ്റെടുക്കും. ഇതിന് വേണ്ടി വിജ്ഞാപനം ഇറക്കാന്‍ തീരുമാനിച്ചു. എടവണ്ണപ്പാറ ടൗണിലെ പാലം, പൂങ്കുടി പാലം എന്നിവ വീതി കൂട്ടി നവീകരിക്കും. റബ്ബറൈസ്ഡ് റോഡ്, ഡ്രൈനേജ്, ഫുട്പത്ത്, സിഗ്‌നലുകള്‍  എന്നിവ ഇതില്‍ ഉണ്ടാകും.
 

date