Skip to main content

റേഷന്‍കട നടത്തിപ്പിന് അപേക്ഷ ക്ഷണിച്ചു

ഉടുമ്പന്‍ചോല താലൂക്കിലെ സേനാപതി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ അരുംവിളചാലില്‍ 30-ാം നമ്പര്‍ പൊതുവിതരണ കേന്ദ്രത്തിന് പുതിയ സ്ഥിരം ലൈസന്‍സിയെ നിയമിക്കുന്നതിന് താല്‍പര്യമുള്ള പട്ടികജാതി  വിഭാഗത്തില്‍പ്പെട്ട വ്യക്തികള്‍, പട്ടികജാതി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘങ്ങള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത ഫോറത്തില്‍ അപേക്ഷ ഒക്‌ടോബര്‍ 10ന് മൂന്ന് മണിക്കകം ഇടുക്കി ജില്ലാ സപ്ലൈ ഓഫീസിലേക്ക് തപാലില്‍ രജിസ്റ്റര്‍ ചെയ്ത് അയക്കുകയോ ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുകയോ ചെയ്യണം. അപേക്ഷാഫോറത്തില്‍ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കണം. അപേക്ഷ അടക്കം ചെയ്ത കവറിന്റെ മുകള്‍ ഭാഗത്ത് ബി2-4112/09 നമ്പര്‍ പരസ്യ പ്രകാരം 30-ാം നമ്പര്‍ റീട്ടെയില്‍ റേഷന്‍ഷോപ്പ് നടത്തുന്നതിനുള്ള അപേക്ഷ എന്ന് എഴുതിയിരിക്കണം. റേഷന്‍ ഷോപ്പ് നടത്തുന്നതിന് വ്യക്തിക്ക് 15000 രൂപയില്‍ കുറയാത്ത ആസ്തി ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232322, 232321.

date