Post Category
തൊഴില്‍ പരിശീലന ബോധവല്‍ക്കരണ ശില്‍പ്പശാല
പട്ടികാജതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പ്ലസ് ടു, ഐ.ടി.ഐ ഡിപ്ലോമ, ബിരുദം (ബി.ടെക്, നേഴ്സിംഗ്) കോഴ്സുകള്‍ പാസായ 18നും 30നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളെ ഏകോപിപ്പിച്ച് തൊഴില്‍ പരിശീലന ബോധവല്‍ക്കരണ ശില്‍പ്പശാല ഒക്ടോബര്‍ ഒന്നിന് രാവിലെ 10 മുതല്‍ അടിമാലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടത്തും. പരിശീലനത്തില്‍ പങ്കെടുക്കുന്ന യുവതീ യുവാക്കള്‍ക്ക് യാത്രാചെലവും ഭക്ഷണവും വകുപ്പ് ലഭ്യമാക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 252003.
date
- Log in to post comments