Skip to main content

കണ്ണാറ ബനാന ആൻഡ് ഹണി പാർക്ക് ഉദ്ഘാടനം 23 ന് മുഖ്യമന്ത്രി നിർവഹിക്കും

വാഴയിനങ്ങളുടെയും തേനിന്റെയും സംസ്‌കരണത്തിനും വിപണനത്തിനുമായി കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻെ്‌റ ആഭിമുഖ്യത്തിൽ കണ്ണാറ മോഡൽ ഹോർട്ടികൾച്ചറൽ ഫാമിൽ സ്ഥാപിക്കുന്ന ബനാന ആൻഡ് ഹണി പാർക്ക് ഉദ്ഘാടനം സെപ്തംബർ 23 വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ അധ്യക്ഷനാകും. എംപിമാരായ ടിഎൻ പ്രതാപൻ, ബെന്നി ബഹനാൻ, രമ്യ ഹരിദാസ് എന്നിവർ മുഖ്യാതിഥികളാകും. സർക്കാർ ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എംഎൽഎമാരായ കെ.വി. അബ്ദുൾ ഖാദർ, അനിൽ അക്കര, പ്രൊഫ. കെ.യു. അരുണൻ, ബി.ഡി. ദേവസി, ഗീത ഗോപി, മുരളി പെരുനെല്ലി, യു.ആർ. പ്രദീപ്, വി.ആർ. സുനിൽകുമാർ, ഇ.റ്റി. ടൈസൺ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്‌റ് മേരി തോമസ്, കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു, ജില്ലാ കളക്ടർ എസ്. ഷാനവാസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്‌റ് ഐ.എസ്. ഉമാദേവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്‌റ് കെ.വി. അനിത, ജനപ്രതിനിധികളായ ലില്ലി ഫ്രാൻസിസ്, വി.സി. സുജിത്ത്, ബാബു തോമസ്, കെയ്‌കോ ചെയർമാൻ സുൽഫിക്കർ മയൂരി, കെയ്‌കോ എംഡി ശശികുമാർ കെ.പി., ബനാന റിസർച്ച് സ്‌റ്റേഷൻ മേധാവി ഡോ. പി.ബി. പുഷ്പലത, എസ്.എഫ്.എ.സി. എംഡി (ഇൻചാർജ്) വേണുഗോപാലൻ കെ, രാഷ്ട്രീയ-കർഷക പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. കൃഷിവകുപ്പ് ഡയറക്ടർ ഡോ. രത്തൻ യു. ഖേൽക്കർ പദ്ധതി വിശദീകരണം നടത്തും.

date