Skip to main content

ഓണം വിപണി: ലീഗൽ മെട്രോളജി വകുപ്പ് പരിശോധന നടത്തി

ഓണക്കാലത്ത് വിപണികളിൽ നിന്നും വാങ്ങുന്ന സാധനങ്ങൾ ഉപഭോക്താക്കൾക്ക് കൃത്യമായ അളവിലും തൂക്കത്തിലും എണ്ണത്തിലും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനും ഉപഭോക്തൃ ചൂഷണം തടയുന്നതിനുമായി സെപ്റ്റംബർ നാല് മുതൽ പത്ത് വരെ ലീഗൽ മെട്രോളജി വകുപ്പിന്റെ രണ്ട് സ്‌ക്വാഡുകൾ മിന്നൽ പരിശോധന നടത്തി. അളവിലും തൂക്കത്തിലും കുറച്ച് വിൽപന നടത്തുക, നിയമാനുസൃത രേഖപ്പെടുത്തലുകൾ ഇല്ലാത്ത പായ്ക്കറ്റുകൾ വിൽപനയ്ക്കായി പ്രദർശിപ്പിക്കുക, പായ്ക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നതിനേക്കാൾ കൂടുതൽ വില ഈടാക്കുക, കൃത്യത ഇല്ലാത്ത അളവ്-തൂക്ക ഉപകരണങ്ങൾ ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃതൃങ്ങൾക്കെതിരെ ലീഗൽ മെട്രോളജി വകുപ്പ് ജില്ലയിൽ 48 കേസുകൾ രജിസ്റ്റർ ചെയ്തു. 97000 രൂപ പിഴ ഈടാക്കിയതായി ലീഗൽ മെട്രോളജി അസിസ്റ്റന്റ് കൺട്രോൾ അറിയിച്ചു.

date