Skip to main content

ദുരിതാശ്വാസനിധിയിലേക്ക് കുട്ടിപ്പോലീസ് സംഭാവന നൽകി

വീടുകളിൽനിന്നും പഴയ പത്രങ്ങൾ ശേഖരിച്ച് വില്പന നടത്തി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പഴഞ്ഞി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡൻ്‌റ്‌സ് പോലീസ് കേഡറ്റുകൾ മാതൃകയായി. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വാർഡുകളിലേയും വീടുകളിൽ നിന്ന് ശേഖരിച്ച പഴയ പത്രം വിറ്റ് കിട്ടിയ 17000 രൂപയാണ് കഴിഞ്ഞ ദിവസം കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സികെ സദാനന്ദന് കുട്ടിപ്പോലീസ് കൈമാറിയത്. കുട്ടികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിലാണ് സ്‌ക്വാഡ് പ്രവർത്തനം നടത്തി ഇത്രയും രൂപ സമാഹരിച്ചത്. കുട്ടികളുടെ മാതൃകാപരമായ പ്രവർത്തനത്തെ പ്രസിഡൻറ് അനുമോദിച്ചു. ജില്ലാ പഞ്ചായത്തംഗം കെ. ജയശങ്കർ, പഞ്ചായത്തംഗങ്ങളായ അർജുനൻ, സുരേഖ, സ്‌കൂൾ പ്രധാനാധ്യാപിക മാഗി, പ്രിൻസിപ്പാൾ ആമിന തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

date